Image

നമിത പ്രമോദ് കേന്ദ്ര കഥാപാത്രമായി എത്തുന്ന അല്‍ മല്ലുവിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

Published on 21 December, 2019
നമിത പ്രമോദ് കേന്ദ്ര കഥാപാത്രമായി എത്തുന്ന അല്‍ മല്ലുവിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അല്‍ മല്ലു. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. ഗള്‍ഫ് പശ്ചാത്തലത്തില്‍ പ്രവാസി മലയാളിയായ ഒരു പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. നമിത പ്രമോദ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ മിയ, സിദ്ധിക്ക്, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരാണ് മറ്റ് പ്രധന താരങ്ങള്‍. ഐടി ഫീല്‍ഡില്‍ ജോലി ചെയ്യുന്ന നയന എന്ന കഥാപാത്രത്തെയാണ് നമിത ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.


ജയന്‍ നടുവത്താഴത്ത്, ഡോ. രജത് ആര്‍ എന്നിവര്‍ ചേര്‍ന്ന് കഥ എഴുതിയ ചിത്രത്തിന്‍റെ തിരക്കഥയും, സംഭാഷണവും ഒരുക്കുന്നത് ബോബന്‍ സാമുവല്‍ ആണ്. ബി കെ ഹരിനാരായണന്‍ ഗാനങ്ങള്‍ ഒരുക്കുന്ന ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത് രഞ്ജിന്‍ രാജ് വര്‍മ്മയാണ്. വിവേക് മേനോന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ജനപ്രിയന്‍, റോമന്‍സ്, ഹാപ്പി ജേര്‍ണി, ഷാജഹാനും പരീക്കുട്ടിയും, വികടകുമാരന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബിബിന്‍ സാമുവല്‍ സംവിധനം ചെയ്യുന്ന ആറാമത്തെ ചിത്രമാണിത്. മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സജില്‍സ് മജീദ്‌ ആണ് ചിത്രം നിര്‍മിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക