Image

2020 ജനുവരി മാര്‍ത്തോമാ സഭാ "സഭാ താരക്" മാസമായാചരിക്കുന്നു

പി പി ചെറിയാന്‍ Published on 21 December, 2019
2020 ജനുവരി മാര്‍ത്തോമാ സഭാ "സഭാ താരക്" മാസമായാചരിക്കുന്നു
ന്യൂയോര്‍ക്ക്: മാര്‍ത്തോമാ സഭയുടെ ദൗത്യ നിര്‍വ്വഹണത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന മലങ്കര സഭാതാരക 127 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ സഭാ കൗണ്‍സിലിന്റെ തീരുമാനം അനുസരിച്ച്‌ 2020 ജനുവരി 'സഭാതാരക്' മാസമായി ആചരിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു.

നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഉള്‍പ്പെടെയുള്ള എല്ലാ ഭദ്രാസന ഇടവകകളിലും സഭാതാരകക്ക് കൂടുതല്‍ വരിക്കാരെ കണ്ടെത്തുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

സഭാംഗങ്ങളുടെ ഒരോ ഭവനത്തിലും ഒരു സഭാതാരക എന്ന ലക്ഷ്യം നിറവേറ്റുമ്പോള്‍ താരകയുടെ വിഭവങ്ങളായി ഉള്‍പ്പെടുത്തിയിരിക്കുന്ന മെത്രാ പോലീത്തായുടെ കത്ത്, സഭാവര്‍ത്തകള്‍, അറിയിപ്പുകള്‍, പത്രാധിപ കുറിപ്പുകള്‍, വേദപഠനം, സമകാലിന ചിന്തകള്‍, ആനുകാലിക പ്രാധാന്യമുള്ള വിഷയങ്ങള്‍, ചര്‍ച്ചകള്‍ ലേഖനങ്ങള്‍, കത്തുകള്‍, കവിതകള്‍ തുടങ്ങിയ വിഷയങ്ങളെ കുറിച്ചു. ഇടവക ജനങ്ങളില്‍ അവബോധം വളര്‍ത്തുവാന്‍ കഴിയുമെന്ന് മെത്രാ പോലീത്താ ഡോ ജോസഫ് മാര്‍ത്തോമായുടെ അറിയിപ്പില്‍ പറയുന്നു.

ജനുവരി മാസം ഇടവക വികാരിയുടെ നേതൃത്വത്തില്‍ ഒരാള്‍ ഇതിന്റെ ചുമതല നിര്‍വഹിക്കേണ്ടതാണ്. സഭാതാരകയുടെ പ്രമോട്ടര്‍മാര്‍ ഇടവക സന്ദര്‍ശിക്കുമ്പോള്‍ അവര്‍ക്കാവശ്യമായ പ്രോത്സാഹനവും സഹകരണവും നല്‍കണമെന്ന് മെത്രാപോലീത്താ അഭ്യര്‍ത്ഥിച്ചു. പത്ത് പുതിയ വരിക്കാരെ ചേര്‍ക്കുന്നവര്‍ക്ക് സഭാതാരക ഒരു വര്‍ഷത്തേക്ക് സൗജന്യമായി ലഭിക്കും.
2020 ജനുവരി മാര്‍ത്തോമാ സഭാ "സഭാ താരക്" മാസമായാചരിക്കുന്നു2020 ജനുവരി മാര്‍ത്തോമാ സഭാ "സഭാ താരക്" മാസമായാചരിക്കുന്നു2020 ജനുവരി മാര്‍ത്തോമാ സഭാ "സഭാ താരക്" മാസമായാചരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക