image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

ക്രിസ്തുമസ് ജ്യോതി (ഒരു ക്രിസ്തുമസ് കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)

EMALAYALEE SPECIAL 20-Dec-2019
EMALAYALEE SPECIAL 20-Dec-2019
Share
image
സ്വര്‍ഗ്ഗത്തിലും ഭൂമിയിലും താരങ്ങള്‍ പൂര്‍വാധികം ഭംഗിയോടെ  മിന്നി തിളങ്ങുന്ന പുണ്യമാസം. ശ്രീയേശുദേവന്റെ  പിറന്നാളായി കൊണ്ടാടുന്ന മാസം. സ്‌നേഹത്തിന്റെ പൂത്തിരി കത്തിച്ചുകൊണ്ട് മാനവഹൃദയങ്ങള്‍ ആഹ്‌ളാദിക്കുന്ന മാസം. ഒരു  മതത്തിന്റെ പേരില്‍ ഇത് പതിഞ്ഞുകിടക്കുമ്പോഴും പിറന്നാളുകാരന്റെ ജന്മം ഒരു പുതിയ മതസ്ഥാപനത്തിനല്ലായിരുന്നു  എന്ന സത്യം ചിലരെങ്കിലും തിരിച്ചറിയുന്ന മാസം.

യൂറോപ്പിലും അമേരിക്കയിലും ഇത് മഞ്ഞുകാലം.  ശുഭ്രമായ മഞ്ഞലയില്‍ നീരാടി പവിത്രമായ ഉടയാടകള്‍ അണിഞ്ഞ്  ഭൂമി സുന്ദരിയാകുന്ന കാലം. നമ്മുടെ നാട്ടിലും മകരമഞ്ഞില്‍ വൈഡൂര്യമണിഞ്ഞു  നില്‍ക്കുന്ന പുല്‍ക്കൊടിത്തുമ്പുകള്‍ കണ്ണുകള്‍ക്ക് ആനന്ദം പകരുന്ന ധനുമാസം. അങ്ങ് ദൂരെ കുണുങ്ങിനില്‍ക്കുന്ന കുളിരുള്ള രാത്രികള്‍ ആതിരാപൂനിലാവ് പുതച്ച് മനോഹാരിത ചൊരിയുന്ന മാസം. നക്ഷത്രങ്ങള്‍ ദൈവദൂതന്മാരെപോലെ ഭൂമിയിലേക്ക് ഉറ്റുനോക്കുമ്പോള്‍ മാലാഖമാര്‍ പിറന്നാള്‍ ആശംസകള്‍ പാടുന്ന മാസം. തിരുപ്പിറവിയുടെ ഓര്‍മ്മയില്‍ ചാരുനിശകള്‍ പുളകം കൊള്ളുന്ന മാസം. നിശബ്ദതയുടെ പ്രശാന്തതയില്‍ സ്വര്‍ഗ്ഗവാതിലുകള്‍ കിലു കിലേ തുറന്ന ധന്യമുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിക്കുന്ന മാസം. ലോകമെമ്പാടും ജനഹൃദയങ്ങള്‍ ആഹ്ലാദിക്കുകയാണ്. സ്‌നേഹത്തിന്റെ തീര്‍ത്ഥജലവുമായി വന്ന ദൈവപുത്രന്റെ ജന്മദിനം കൊണ്ടാടാന്‍ എല്ലാവരും പ്രത്യേകിച്ച് കുട്ടികള്‍ തയ്യാറാകുന്നു.

ആഘോഷത്തിമിര്‍പ്പുകള്‍ അരങ്ങേറുമ്പോള്‍ സ്‌നേഹദൂതനായി വന്ന ശ്രീയേശുദേവനെ  വിസ്മരിക്കാതിരിക്കണമെന്ന് ഇപ്പോള്‍ ഓര്‍മ്മപ്പെടുത്തേണ്ടി  വന്നിരിക്കുന്നു. പഴയകാലങ്ങളില്‍ ഭക്തിനിര്‍ഭരതയോടെ എല്ലാവരും ഈ ദിനത്തെ വന്ദിച്ചു, വിശ്വസിച്ചു. സ്വര്‍ഗ്ഗരാജ്യം ഭൂമിയിലും വരേണമേ എന്ന് പ്രാര്‍ത്ഥിച്ചു. നമ്മുടെ പാപങ്ങള്‍ എല്ലാം പൊറുത്ത് നമ്മെ അനുഗ്രഹിക്കുന്ന പുണ്യആത്മാവിനെ എല്ലാവരും വഴങ്ങി. ജാതിമത ഭേദമെന്യേ ഏവര്‍ക്കും ആ അനുഗ്രഹം പ്രാപ്തമെങ്കിലും ഒരു പ്രത്യേക മതത്തിന്റെ ചട്ടക്കൂട്ടില്‍ അതെല്ലാം ഒതുങ്ങി. അതില്‍ കുഴപ്പമില്ല. എന്നാല്‍ പണവും സൗകര്യങ്ങളും അറിവും വര്‍ധിച്ചപ്പോള്‍ ജനം ഇതെല്ലാം ചോദ്യം ചെയ്യാന്‍ തുടങ്ങി. അപ്പോള്‍ സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും പട്ടുനൂലിഴകള്‍ പൊട്ടാന്‍ തുടങ്ങി. നന്മയുടെ വഴിയിലൂടെ നടക്കാന്‍ ഒരു മതമാവശ്യമില്ലെന്നു മനുഷ്യര്‍ ഇക്കാലത്ത് മനസ്സിലാക്കേണ്ടതാണ്. എന്നാല്‍ മതം ദൈവത്തെ കുരിശ്ശില്‍ തറക്കുന്നു. സാത്താനെക്കാള്‍ മതം ഇന്ന് മനുഷ്യരെ ഭയപ്പെടുത്തുന്നു; അവനര്‍ഹമായ പറുദീസ  തട്ടിയെടുക്കുന്നു. മതമില്ലാത്തോരു ലോകം നമുക്ക് സ്വന്തമാക്കണം. അതിനായി എല്ലാവരും ഉത്സാഹിക്കണം.

ശ്രീയേശുദേവന്‍ ഇങ്ങനെ പറഞ്ഞിട്ടുള്ളത് ഓര്‍ക്കുക. സൌമ്യതയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ഭൂമിയെ അവകാശമാക്കും. ഈ കൃസ്തുമസ് കാലം ശ്രീയേശുദേവന്റെ വചനങ്ങളെ ഓര്‍ക്കാന്‍ എല്ലാവരും ശ്രമിക്കുക.  അദ്ദേഹത്തിന്റെ വചനങ്ങളില്‍ മതമില്ലായിരുന്നു എന്ന് മനസ്സിലാക്കുക. ഇന്ന് ലോകത്തിനു മതാന്ധത പിടിപ്പെട്ടിരിക്കുന്നു. എല്ലാവര്ക്കും തിമിരമാണ്.  നേര്‍വഴിയിലേക്ക് അവരെ നയിക്കേണ്ടത് അറിവാണ്. മനുഷ്യന്‍ കൂടുതല്‍ അറിവ് നേടേണ്ടിയിരിക്കുന്നു. സാങ്കേതിക മികവില്‍ ഇന്ന് നമ്മള്‍ക്ക് എന്തും സാധ്യമെന്നിരിക്കെ നമ്മള്‍ നന്മയുടെ വഴിയില്‍ നിന്നും അകലുകയാണ്. നമ്മള്‍ എല്ലാം നേടിയിട്ടും അത് നമ്മുടെ ജീവിതത്തെ സ്വസ്ഥമാക്കാന്‍ പര്യാപ്തമല്ലെങ്കില്‍ എന്ത് കാര്യം. ശ്രീയേശുദേവന്‍ ഇങ്ങനെ പറഞ്ഞതായി നമ്മള്‍ ബൈബിളില്‍ വായിക്കുന്നു. “ഒരു മനുഷ്യന്‍ സര്‍വ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാല്‍ അവന്നു എന്തു പ്രയോജനം? അല്ല,  തന്റെ ജീവനെ വീണ്ടുകൊള്‍വാന്‍ മനുഷ്യന്‍ എന്തു മറുവില കൊടുക്കും?”  (മത്തായി 16:26)

ഒരു പക്ഷെ പ്രതിവര്‍ഷം എത്തുന്ന ഇത്തരം ആഘോഷങ്ങള്‍ മനുഷ്യമനസ്സുകളെ ശുദ്ധീകരിക്കാന്‍ പര്യാപ്തമാകാം.  ദൈവപുത്രന്റെ ജനദിനം മനുഷ്യപുത്രര്‍ ഭൂമിയില്‍ ആഘോഷിക്കുന്നത് തന്നെ എത്രയോ  മഹത്തരമാണ്. എല്ലാവര്ക്കും നക്ഷത്രദീപങ്ങള്‍ കൊളുത്തിയും, കൃസ്തുമസ് കേക്കു ഉണ്ടാക്കിയും സമ്മാനങ്ങള്‍ പ്രിയപ്പെട്ടവര്‍ക്ക് കരുതിയും പിറന്നാള്‍ കൊണ്ടാടാം. കൃസ്തുമസ് സ്വര്‍ഗീയ പ്രകാശം    കൊണ്ടുവരുന്നു. ഒരു അഭൗമ ജ്യോതി എങ്ങും പരത്തുന്നു. ഒരു പുതിയ വര്‍ഷവും പിന്നാലെ അത് കൊണ്ടുവരുന്നു. ഈ പുണ്യമാസം വിടപറയുമ്പോള്‍ നമുക്ക് നഷ്ടമുണ്ടാകരുത്. അതുകൊണ്ട് എല്ലാവരും പിറന്നാളില്‍ പങ്കുകൊള്ളുക.

അനുഗ്രഹപ്രദമായ കൃസ്തുമസ്സും പുതുവര്‍ഷവും  എല്ലാവര്‍ക്കും നേരുന്നു.



Facebook Comments
Share
Comments.
image
പെരുച്ചാഴികള്‍
2019-12-21 13:48:23
ജ്യോതി > ജ്യോതിസ്സ് = പ്രകാശം. പ്രകാശം, വെളിച്ചം ഇവ ഒക്കെ ഇഷ്ടപ്പെടുന്നവർക്ക് ജ്യോതി കണ്ടാൽ സന്തോഷം ഉണ്ടാകും. എന്നാൽ പെരുച്ചാഴി പാറ്റ ഇവ ഊടും. നമ്മുടെ മലയാളികളുടെ ഇടയിൽ ഉണ്ടല്ലോ അനേകം പേരുചാഴികൾ , അതാണല്ലോ കുറെ എണ്ണം സ്റ്റോക്ക് കൂടും, എമിഗ്രന്റ് ആയി വന്നവൻ ആണെങ്കിലും ഇനി ആരെയും കേറ്റാൻ പാടില്ല എന്നൊക്കെ പറഞ്ഞു ന്യൂയോർക്ക് പെരുച്ചാഴിയെ സപ്പോർട്ട് ചെയിതു ഹൂസ്റ്റണിൽ ഇൻഡോ അമേരിക്കൻ ട്രൂമ്പിസ്റ്റ് ഉണ്ടാക്കിയത്. പോത്തനും പോത്തച്ഛിക്കും വെള്ളം ഒത്തിരി ഇഷ്ടവും ആണല്ലോ -നാരദന്‍
image
HELP THE POOR TOO
2019-12-21 13:18:31

Festivals & celebrations are needed for the humans because we are social animals. The festive spirit associated with those holidays are joyful as long as we don't make those days holy. When we make them holy, we are building walls around it. We should not be wall builders, we should be wall breakers. Years ago; the festivals associated with Temple, Church & Mosque were celebrated & participated by all, far above the religion. Things changed very quickly, religious leaders are pulling their group more and more inside the walls & secluding them & injecting poison of hatred to other religions. What good is a holiday or festival if we kill the Spirit of it. When we were young, we went to other churches of different denominations, we went to Temples, we went to the Mosque; no one stopped us & we were careful not to disrespect their restrictions. And I always thought in future religion won't dominate & discriminate, but I was wrong, we can see more racism & discrimination in the younger generation in India & Kerala but the European younger generation is blessed to throw away religion entirely.

Yes! Enjoy & celebrate the festivals but don't forget; you can do so because you are privileged. You have the wealth to celebrate but there are millions of underprivileged or unprivileged, the poor, the hungry- don't forget them. They are poor & hungry not because they are lazy, some of them may be; but ignore that, most of them work hard but they work for low wages. Instead of pointing fingers help them as much as you can. Your birth in a rich family is not because you did something good in the past life, it is just accidental. The poor are born in poor families and that is not because they were bad in the past life, it is just accidental. Finding fault & accusing them is your own selfishness & escapism.

Let all the holidays & festivals be joyful to all.

Thank you Sudhir Sir for bringing out thoughtful, joyful, inspiring articles.

-andrew

image
പോത്തൻ
2019-12-21 12:00:11
ഞങ്ങടെ 'നക്ഷത്രത്തെ' 'ജ്യോതിയാക്കി' അയ്യപ്പന്റെ ആളാക്കാൻ നോക്കണ്ട .  



image
Girish Nair
2019-12-21 07:51:53
ലോകത്ത് സമാധാനവും സന്തോഷവുമുള്ള രാജ്യങ്ങളുടെ പൊതുസ്വഭാവം മത രഹിതസമൂഹം എന്നാണ്. മതത്തെയും രാഷ്ട്രത്തെയും രണ്ടായി കാണാത്തിടത്തോളം സന്തോഷം നമുക്ക് അപ്രാപ്യമാണ്. നമ്മുടെ രാജ്യം സ്വയം പര്യാപ്തമായി എന്നാലും അന്ധവിശ്വാസത്തിന്റെ ചട്ടകുട്ടിൽ നിന്ന് മോചിതരായിട്ടില്ല. നല്ലസന്ദേശം ഉളവാക്കുന്ന ലേഖനം. വരികളും വരികളിലെ ചിന്തകളും നന്നായിരിക്കുന്നു. എല്ലാവർക്കും നന്മ കാണാനും കേൾക്കാനും പറയാനും ചിന്തിക്കാനും പ്രവത്തിക്കാനും കഴിയട്ടെ എന്ന പ്രത്യാശയോടൊപ്പം നമുക്ക് ഇതിനായി പരിശ്രമിക്കാം. എല്ലാ ഇ മലയാളി വായനക്കാർക്കും എന്റെ ക്രിസ്തുമസ് പുതുവത്സര ആശംസകൾ.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-9: ഡോ. പോള്‍ മണലില്‍)
തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം ഒരു അവലോകനം: ജോസഫ് തെക്കേമുറിയിൽ ജർമ്മനി
തൂക്കുകയറിൽ കുരുങ്ങുന്ന പെൺകഴുത്ത് (എഴുതാപ്പുറങ്ങൾ - 78: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)
നൂറായിരം നുണകൾകൊണ്ട് തീർത്ത വൻമതിലിനപ്പുറം വളർന്ന പെരുമരം (സജീഷ്‌ നാരായൺ)
തമിഴകം വാഴാന്‍ ബിജെപി (സനൂബ് ശശിധരൻ)
യാഥാസ്ഥിക സമ്മേളനത്തിൽ ട്രംപ് ഉയർത്തിയ വെല്ലുവിളികൾ (ആൻഡ്രുസ്)
കാഴ്ചക്കാർ കൂടി; വരുമാനം തകർന്നു തരിപ്പണമായി; കോവിഡിന്റെ ഇരയായി മാധ്യമങ്ങൾ-ഐ.പി.സി.എൻ.എ മാധ്യമ സംഗമം  
കുട്ടികളെ കരുതുന്ന പ്രസിഡന്റ് ബൈഡൻ  (മാത്യു ജോയിസ്, ലാസ് വേഗാസ്)
ബംഗാള്‍ പിടിക്കാന്‍ ബിജെപി (തെരെഞ്ഞെടുപ്പ് രംഗം-2   സനൂബ്  ശശിധരൻ)
ഡബിള്‍ ബ്രൈറ്റ്--ഡിജിറ്റല്‍ വിപ്ലവം സമരപഥങ്ങളെ കൂട്ടിയിണക്കുന്നെന്നു മീന ടി. പിള്ള (കുര്യന്‍ പാമ്പാടി)
ദിശ രവിക്ക് സ്വാതന്ത്ര്യം, വിയോജിപ്പിനും (ദല്‍ഹികത്ത് : പി.വി.തോമസ്)
ഒര്‍ലാണ്ടോയിലെ കാളകുട്ടി; യാഥാസ്ഥിതിക കൂട്ടായ്മ സി പി എ സി സമ്മേളനം (ആന്‍ഡ്രുസ്)
ജനുവരി 6 നു നടന്ന ഭീകര ആക്രമണം ആവർത്തിക്കുമോ? 
അസം ബിജെപിക്ക് അഭിമാനപ്രശ്‌നം (തെരെഞ്ഞെടുപ്പ് രംഗം-1  സനൂബ്  ശശിധരൻ)
അമേരിക്കന്‍ മലയാളികളുടെ വിവാഹ തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി പരാതി
വിസ ബുള്ളറ്റിൻ, മാർച്ച്, 2021
പേടിക്കണം ഇടതുപക്ഷം; രാഹുൽ വരുന്നു : ആൻസി സാജൻ
ബിഗ് ബോസിൽ യു.എസ്. മലയാളി മിഷേലിന്റെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി
ആഴക്കടല്‍: ചെന്നിത്തല ജോര്‍ജ്കുട്ടിയായി ഇട്ട ട്വിസ്റ്റ് (സനുബ് ശശിധരൻ)
മണ്ണടിഞ്ഞ് ട്രംപ് പ്ലാസ; മരടിലെ ഫ്‌ളാറ്റ് തകര്‍ക്കലിനു സമാനമായ അന്ത്യം! (ജോര്‍ജ് തുമ്പയില്‍)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut