Image

തോമസ് ചാണ്ടി എംഎല്‍എയുടെ നിര്യാണത്തില്‍ കല കുവൈറ്റ് അനുശോചിച്ചു

Published on 20 December, 2019
തോമസ് ചാണ്ടി എംഎല്‍എയുടെ നിര്യാണത്തില്‍ കല കുവൈറ്റ് അനുശോചിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ വിദ്യാഭ്യാസ - വ്യാവസായിക രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മുന്‍ മന്ത്രിയും കുട്ടനാട് എംഎല്‍എയും എന്‍സിപിയുടെ സംസ്ഥാന പ്രസിഡന്റുമായ തോമസ് ചാണ്ടിയുടെ നിര്യാണത്തില്‍ കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ കല കുവൈറ്റ് അനുശോചിച്ചു.

കല കുവൈറ്റ് നടത്തുന്ന സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കിയ വ്യക്തിയായിരുന്നു അദ്ദേഹമെന്നും അകാലത്തിലുണ്ടായ അദ്ദേഹത്തിന്റെ നിര്യാണം കുവൈറ്റ് പ്രവാസി സമൂഹത്തിന് കടുത്ത നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളതൊന്നും പ്രസിഡന്റ് ടി.വി. ഹിക്മത്ത്, ജനറല്‍ സെക്രട്ടറി ടി.കെ. സൈജു എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

സംസ്‌കാര ചടങ്ങ് നടക്കുന്ന അന്നു വൈകുന്നേരം 7 ന് അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ അനുശോചന യോഗം സംഘടിപ്പിക്കുന്നു. കുവൈത്തിലെ വിവിധ സംഘടനാ പ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ വ്യക്തിത്വങ്ങളും യോഗത്തില്‍ പങ്കെടുക്കും.

വിവരങ്ങള്‍ക്ക്: 67765810 60315101.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക