Image

ബിഷപ് തോമസ് എബ്രഹാമിന് കുവൈത്തില്‍ ഊഷ്മള സ്വീകരണം

Published on 20 December, 2019
ബിഷപ് തോമസ് എബ്രഹാമിന് കുവൈത്തില്‍ ഊഷ്മള സ്വീകരണം
കുവൈത്ത്: ഹൃസ്വ സന്ദര്‍ശനാര്‍ഥം കുവൈത്തിലെത്തിയ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ സഭയുടെ പ്രിസൈഡിംഗ് ബിഷപ് റവ. ഡോ. തോമസ് എബ്രഹാമിന് ഊഷ്മള സ്വീകരണം നല്‍കി. വിമാനത്താവളത്തില്‍ വികാരി റവ. ജോണ്‍ മാത്യുവും കമ്മിറ്റി അംഗങ്ങളും ചേര്‍ന്നു ബിഷപ്പിനെ സ്വീകരിച്ചു .

ഇന്നു വൈകിട്ട് നടക്കുന്ന ഇടവകയുടെ ക്രിസ്മസ് കാരോളില്‍ ബിഷപ് ക്രിസ്മസ് സന്ദേശം നല്‍കും. 20 മുതല്‍ 27 വരെ നടക്കുന്ന ഇടവകയുടെ വിവിധ യോഗങ്ങള്‍ക്ക് ബിഷപ് തോമസ് ഏബ്രഹാം നേതൃത്വം നല്‍കും. 24നു രാത്രിയില്‍ നടക്കുന്ന ക്രിസ്മസ് ആരാധനക്ക് അദ്ദേഹം മുഖ്യ കാര്‍മികത്വം വഹിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക