Image

പുതിയ ട്രെന്‍ഡില്‍ ഒരു ക്രിസ്മസ് ഗാനം 'രാഗലോലം പാടും താരകങ്ങള്‍' മേലെ പുറത്തിറങ്ങി

Published on 20 December, 2019
പുതിയ ട്രെന്‍ഡില്‍ ഒരു ക്രിസ്മസ് ഗാനം 'രാഗലോലം പാടും താരകങ്ങള്‍' മേലെ പുറത്തിറങ്ങി

ബര്‍ലിന്‍: ഇത്തവണത്തെ ക്രിസ്മസ് സംഗീത സാന്ദ്രമാക്കി ആനന്ദകരമാക്കാന്‍ തിരുപ്പിറവിയെക്കുറിച്ചു ജോസ് കുമ്പിളുവേലില്‍ രചിച്ചു ഷാന്റി ആന്റണി അങ്കമാലി സംഗീതം പകര്‍ന്നു ശ്രേയ ജയദീപ് എന്ന ശ്രേയക്കുട്ടി ആലപിച്ച 'ഇന്നു പിറന്നാള്‍ പൊന്നുപിറന്നാള്‍' എന്ന ഗാനം ഇരുകൈകളും നീട്ടി സ്വീകരിച്ചതിനു പിന്നാലെ കൂമ്പിളുവേലിയുടെ തൂലികയില്‍ പിറന്നു ന്യൂജേഴ്‌സി മലയാളിയും വളര്‍ന്നുവരുന്ന കലാകാരനുമായ നോബി പോള്‍ സംഗീതം പകര്‍ന്നു പുതുതലമുറയിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ഗായിക ടീന മേരി അബ്രഹാമും നോബി പോളും ചേര്‍ന്നു ഒരു പുത്തന്‍ ട്രെന്‍ഡില്‍ പുതുപുത്തന്‍ സംഗീതത്തില്‍ ആലപിച്ച ഒരു ക്രിസ്മസ് യുഗ്മഗാനം പുറത്തിറങ്ങി.

ഗാനോപഹാരത്തിന് ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിച്ചത് ക്ലിന്റ് ജോണ്‍സണ്‍ ആണ്. സ്റ്റുഡിയോ പിഒപി മീഡിയ കൊച്ചി & പീക്ക്‌സ് ന്‍ ലോസ് പ്രോ ഓഡിയോസിലുമാണ് റിക്കാര്‍ഡിംസ് പൂര്‍ത്തിയാക്കിയത്. മിക്‌സിംഗ് & മാസ്റ്ററിംഗ് നിര്‍വഹിച്ചത് ജോവി ജോര്‍ജും വീഡിയോ കട്ട്‌സ് ജിസ്റ്റോ ജോര്‍ജും നിര്‍വഹിച്ചാണ് ക്രിസ്മസ് സമ്മാനമായി പ്രെയ്‌സ് ട്യൂണ്‍സിന്റെ ബാനറില്‍ ഈ ക്രിസ്മസ് സിംഗിള്‍ ആല്‍ബം യു ട്യൂബിലൂടെ റിലീസ് ചെയ്തത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക