Image

അവള്‍ ആദ്യം എന്നെ അങ്കിള്‍; എന്നാണ് വിളിച്ചത്, രജനി സാറിനെ മാനസി വിളിക്കുന്നത് എന്താണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി;: ദിലീപ്

Published on 20 December, 2019
അവള്‍ ആദ്യം എന്നെ അങ്കിള്‍; എന്നാണ് വിളിച്ചത്, രജനി സാറിനെ മാനസി വിളിക്കുന്നത് എന്താണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി;: ദിലീപ്
ദിലീപ് നായകനായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് മൈ സാന്റ. സുഗീത് സംവിധാനം ചെയ്യുന്ന സിനിമയില്‍ സാന്റാക്ലോസായിട്ടാണ് ദിലീപ് എത്തുന്നത്. മൈ സാന്റയുടെ ട്രെയിലര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ദിലീപും ഏഴുവയസുകാരിയായ കുട്ടിയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ദിലീപിനൊപ്പം തന്നെ പ്രാധാന്യമുള്ള ഏഴ് വയസുകാരിയുടെ വേഷം കൈകാര്യം ചെയ്യുന്നത് മാനസിലാണ്. ഇപ്പോള്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ ദിലീപ് മാനസിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. '' ഷൂട്ടിംഗിനെത്തിയപ്പോള്‍ മാനസി എന്നെ അങ്കിള്‍ എന്നാണ് വിളിച്ചത്. അങ്ങനെ വിളിക്കല്ലേ, ചേട്ടാ എന്ന് വിളിച്ചാല്‍ മതിയെന്ന് ഞാന്‍ മാനസിയോട് പറഞ്ഞു

ഇതേ പ്രായത്തില്‍ അങ്കിള്‍ എന്ന് വിളിച്ച കീര്‍ത്തി സുരേഷും സനുഷയുമൊക്കെ തന്റെ നായികമാരായി അഭിനയിച്ചിട്ടുണ്ട്. രജനി സാറിനെ മാനസി എന്താണ് വിളിക്കുന്നതെന്നറിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി. രജനി ചേട്ടാ എന്നാണ് വിളിക്കുന്നത്. അദ്ദേഹത്തെ അങ്ങനെ വിളിക്കുന്നൊരാളെ ഞാനാദ്യമായി കാണുകയാ'' - ദിലീപ് പറഞ്ഞു. ദര്‍ബാര്‍ എന്ന സിനിമയില്‍ രജനികാന്തിനൊപ്പവും മാനസി അഭിനയിച്ചിട്ടുണ്ട്. രജനികാന്തിന്റെ നായികയായി അഭിനയിക്കണമെന്നാണ് മാനസിയുടെ ആഗ്രഹം 

കോമഡി എന്റര്‍ടെയ്നറായിട്ടാണ് മൈ സാന്റ അണിയറയില്‍ ഒരുങ്ങുന്നത്. ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിന് ശേഷം അനുശ്രീയാണ് ദിലീപിന്റെ നായികയാവുന്നത്. സണ്ണി വെയ്നും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക