Image

ഹാപ്പി ബര്‍ത്ത്ഡേ സദ; ധ്യാന്‍ ശ്രീനിവാസന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നയന്‍താര, പിന്നാലെ അജുവും

Published on 20 December, 2019
ഹാപ്പി ബര്‍ത്ത്ഡേ സദ; ധ്യാന്‍ ശ്രീനിവാസന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നയന്‍താര, പിന്നാലെ അജുവും


മലയാളത്തിന്റെ പ്രിയ നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍ ഇന്ന് തന്റെ പിറന്നാളാഘോഷിക്കുകയാണ്. ധ്യാനിന്റെ മുപ്പത്തിയൊന്നാം പിറന്നാളാണ് ഇന്ന്. ഈ പിറന്നാള്‍ ദിനത്തില്‍ താരത്തിന് പിറന്നാളാശംസ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര. 'ലവ് ആക്ഷന്‍ ഡ്രാമ' എന്ന ധ്യാന്‍ ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭചിത്രത്തില്‍ നായികയായി അഭിനയിച്ചത് നയന്‍താരയായിരുന്നു.

ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് പകര്‍ത്തിയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് നയന്‍താര ധ്യാനിന് പിറന്നാളാശംസ നേര്‍ന്നിരിക്കുന്നത്. നയന്‍താരയുടെ ആശംസ പങ്കുവെച്ച് നടനും നിര്‍മ്മാതാവുമായ അജു വര്‍ഗ്ഗീസും രംഗത്തെത്തിയിട്ടുണ്ട്. ഹാപ്പി ബര്‍ത്ത്ഡേ സദാ എന്ന് കുറിച്ചുകൊണ്ടാണ് താരം നയന്‍താരയുടെ ആശംസ പങ്കുവെച്ചിരിക്കുന്നത്.

ധ്യാനും അജു വര്‍ഗ്ഗീസും നിരവധി സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ധ്യാന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരുന്നത്അജു വര്‍ഗ്ഗീസാണ്. ഇരുവരും ഒന്നിച്ച ചിത്രത്തില്‍ നയന്‍താരയായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. നിവിന്‍പോളിയായിരുന്നു ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തില്‍ അജു വര്‍ഗ്ഗീസും അഭിനയിച്ചിരുന്നു. 

നടന്‍ അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യനും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍, ദീപക് പറമ്പോല്‍, ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക