സിഡ്‌നി: പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശി ആല്‍വിന്‍ മത്തായി, ഭാര്യ നീനു എന്നിവരാണു മരിച്ചത്. ന്യൂസൗത്ത് വേയ്ല്‍സിലെ ഡബ്ബോക്കടുത്ത് വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് (ഇന്ത്യന്‍ സമയം രാവിലെ ഏഴിന്) ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
അപകടത്തില്‍ കത്തിനശിച്ച കാറിനുള്ളില്‍ ഇരുവരും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ക്വീന്‍സ്ലാന്‍ഡില്‍ നിന്ന് ഡബ്ബോയിലേക്കുള്ള ന്യൂവല്‍ ഹൈവേയിലാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ഏഴ് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. 10 പേരെ പരിക്കുക ളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജോണ്‍സണ്‍ മാമലശേരി