Image

മൈ സാന്റായിലെ 'ഫാന്റസി സോംഗ്‌' ടീസര്‍ ഇന്ന് വൈകിട്ട്‌ 6 മണിക്ക്‌ റിലീസ് ചെയ്യും

Published on 20 December, 2019
മൈ സാന്റായിലെ 'ഫാന്റസി സോംഗ്‌' ടീസര്‍ ഇന്ന് വൈകിട്ട്‌ 6 മണിക്ക്‌ റിലീസ് ചെയ്യും

ജനപ്രിയനായകന്‍ ദിലീപും സംവിധായകന്‍ സുഗീതും ഒന്നിക്കുന്ന മൈ സാന്റായിലെ 'ഫാന്റസി സോംഗ്‌' ടീസര്‍ ഇന്ന് വൈകിട്ട്‌ 6 മണിക്ക്‌ റിലീസ് ചെയ്യും . ഓര്‍ഡിനറി, മധുരനാരങ്ങ, ശിക്കാരി ശംഭു തുടങ്ങിയ ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ചിട്ടുള്ള സുഗീത് ദിലീപിനൊപ്പം ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മൈ സാന്റാ.


വാള്‍ പോസ്റ്റര്‍ എന്റര്‍ടെെയ്ന്‍മെന്റസിന്റെ ബാനറില്‍ നിഷാദ് കോയ, അജീഷ് ഓ കെ, സജിത് കൃഷ്ണ, സരിത സുഗീത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സായ് കുമാര്‍, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇന്ദ്രന്‍സ്, മാനസ്വി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ജെമിന്‍ സിറിയക് എഴുതുന്നു. ഫെെസല്‍ അലി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മ, നിഷാദ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ സംഗീതം പകരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കിനാവള്ളിയാണ് സുഗീതിന്റെ അവസാന ചിത്രം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക