Image

'പ്രതി പൂവന്‍ കോഴി'യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Published on 20 December, 2019
 'പ്രതി പൂവന്‍ കോഴി'യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ഉണ്ണി ആറിന്‍റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ്സ് സംവിധാനം ചെയ്ത 'പ്രതി പൂവന്‍കോഴി' തിയേറ്ററുകളിലെത്തി. മഞ്ജു വാര്യരുടെ അഭിനയ മികവു കൊണ്ടും റോഷന്‍ ആന്‍ഡ്രൂസിന്‍റെ സംവിധാന മികവു കൊണ്ടും ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.


ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന് ശേഷം മഞ്ജുവും, റോഷനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ റോഷന്‍ ആന്‍ഡ്രൂസും , അനുശ്രീയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. റോഷന്‍ ആന്‍ഡ്രുസ് ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. മാധുരിയായി മഞ്ജു വാര്യരും ഷീബയായി ഗ്രേസ്സ് ആന്‍റണിയും റോസമ്മയായി അനുശ്രീയും വേഷമിടുന്നു. ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഗോപീ സുന്ദറാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക