Image

സുപ്രിയയ്‌ക്കൊപ്പം നടി മിയ, പൃഥ്വിരാജിന്റെ സിനിമ കണ്ടതിന് ശേഷം മൂന്ന് സന്തോഷങ്ങളുണ്ടെയെന്ന് മിയ

Published on 20 December, 2019
സുപ്രിയയ്‌ക്കൊപ്പം നടി മിയ, പൃഥ്വിരാജിന്റെ സിനിമ കണ്ടതിന് ശേഷം മൂന്ന് സന്തോഷങ്ങളുണ്ടെയെന്ന് മിയ

പൃഥ്വിരാജ് നായകനായി അഭിനയിച്ച ഡ്രൈവിങ് ലൈസന്‍സ് തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. പൃഥ്വിരാജിന്റെയും ഭാര്യ സുപ്രിയ മേനോന്റെയും ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്ബനിയാണ് ഈ സിനിമയും നിര്‍മ്മിച്ചത്. എല്ലായിടത്ത് നിന്നും ഗംഭീര അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ച്‌ കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമ കാണാന്‍ പോയ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി മിയ ജോര്‍ജ്.


ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു ചിത്രം പങ്കുവെച്ച്‌ കൊണ്ടാണ് മിയ എത്തിയിരിക്കുന്നത്. മിയയ്‌ക്കൊപ്പം ഡ്രൈവിങ് ലൈസന്‍സിന്റെ നിര്‍മാതാവ് സുപ്രിയ മേനോനും നടി ദീപ്തി സതിയും ഉണ്ടായിരുന്നു. ഡ്രൈവിങ് ലൈസന്റിന്റെ ഫസ്റ്റ് ഷോ കണ്ടിറിങ്ങയതിന് ശേഷമുള്ള മൂന്ന് സന്തോഷങ്ങള്‍. ഒന്ന് നിര്‍മാതാവ് സുപ്രിയ ചേച്ചി, രണ്ട് നടി ദീപ്തി സതി, മൂന്ന് ഡ്രൈവിങ് ലൈസന്‍സ് എന്നിങ്ങനെയാണ് മിയ പറയുന്നത്.


ഒരു സൂപ്പര്‍ താരം ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. വെഹിക്കിള്‍ ഇന്‍സ്പെക്ടറായിട്ട് സുരാജ് വെഞ്ഞാറമൂട് അഭിനയിക്കുന്നത്. ഹണീ ബി 2 വിന് ശേഷം ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജീക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മാണം.

മിയയുടെ പോസ്റ്റ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക