Image

ബത്‌ലഹേമിലെ ആട്ടിടയര്‍ക്കു കിട്ടിയ ബ്രേക്കിംഗ് ന്യൂസ് (ക്രിസ്മസ് ചിന്തകള്‍: ജോസ് മാളേയ്ക്കല്‍)

Published on 19 December, 2019
ബത്‌ലഹേമിലെ ആട്ടിടയര്‍ക്കു കിട്ടിയ ബ്രേക്കിംഗ് ന്യൂസ് (ക്രിസ്മസ് ചിന്തകള്‍: ജോസ് മാളേയ്ക്കല്‍)
‘ഇതാ സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു.’ പാതിരാത്രിയില്‍ ലോകം മുഴുവന്‍ സുഖനിദ്രയിലായിരിക്കുന്ന സമയത്ത് ഉറക്കമുണര്‍ന്നിരുന്ന് തങ്ങളുടെ എല്ലാമെല്ലാമായ ആടുകളെ കാത്തുകൊണ്ടിരുന്ന ബെത്‌ലഹെമിലെ ആട്ടിടയരുടെ അടുത്ത് അപൂര്‍വപ്രഭയോടെ തികച്ചും അപരിചിതനായ ഒരാള്‍ ഭയപ്പെടേണ്ടാ എന്നു പറഞ്ഞുകൊണ്ട് ലോകരക്ഷകനായ ഉണ്ണിയേശുവിന്റെ തിരുജനനവാര്‍ത്ത അറിയിച്ചപ്പോള്‍ അതൊരു ബ്രേക്കിംഗ് ന്യൂസ് ആകുമെന്ന് പാവപ്പെട്ട ആട്ടിടയര്‍ ഒരിക്കലും കരുതിയില്ല. അവര്‍ ഭയത്താല്‍ വിറയ്ക്കുണ്ടായിരുന്നു. ദൈവത്തിന്റെ ദൂതനാണ് തങ്ങളുടെ അടുത്തു നില്‍ക്കുന്നതെന്നുള്ള തിരിച്ചറിവ് പിന്നീടാണൂ ആട്ടിടയര്‍ക്ക് മനസിലാകുന്നത്.

ഇന്നത്തെപ്പോലെ സമൂഹമാധ്യമങ്ങളും, ലൈവ് ടി. വി. ന്യൂസുകളും, സ്മാര്‍ട്ട്‌ഫോണുകളും ഒന്നുമില്ലാതിരുന്ന അക്കാലത്ത് ദൂതന്മാര്‍വശം ആണല്ലോ സന്ദേശങ്ങള്‍ ജനങ്ങളില്‍ എത്തിച്ചിരുന്നത്. ഇന്നായിരുന്നെങ്കില്‍ ആ സദ്‌വാര്‍ത്ത സകലചാനലുകളിലും മണിക്കൂറുകളോളം ചര്‍ച്ചാവിഷയമാæമായിരുന്നു. അത്രമേല്‍ പ്രധാനപ്പെട്ട ഒരു വാര്‍ത്തയായിരുന്നുവല്ലോ അത്.

ബ്രേക്കിംഗ് ന്യൂസുകള്‍ എപ്പോഴും അങ്ങനെതന്നെയാണ്. പ്രതീക്ഷിക്കാത്ത സമയത്തും, ഉദ്ദേശിക്കാത്തരീതിയിലും അവ നമ്മുടെ കാതുകളില്‍ എത്തും. ദിവസവും ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന പ്രധാനപ്പെട്ട സംഭവങ്ങള്‍ ബ്രേക്കിംഗ് ന്യൂസ് ആയി നാം കേള്‍ക്കുന്നു. ബ്രേക്കിംഗ് ന്യൂസുകള്‍ ഒരുകൂട്ടര്‍ക്ക് സന്തോഷം പകêമ്പോള്‍ മറ്റുചിലര്‍ക്ക് അതു ദുഖത്തിëം, പരിഭ്രാന്തിക്കും കാരണമാകും.

കര്‍ത്താവിന്റെ മഹത്വം തങ്ങളുടെമേല്‍ പ്രകാശിപ്പിച്ചുകൊണ്ട് ദൈവദൂതന്‍ നല്‍കിയ സദ്‌വാര്‍ത്ത കേട്ടപ്പോള്‍ ഇടയന്മാര്‍ ആദ്യം പരിഭ്രാന്തരായെങ്കിലും ദിവ്യഞ്ജാനത്താല്‍ പരിസരബോധം വീണ്ടെടുത്ത് ദൂതന്‍ കല്പ്പിച്ച പ്രകാരം ഉണ്ണിയെ തേടി പുറപ്പെടുന്നു.

എന്നാല്‍ ഈ വാര്‍ത്ത ഹേറോദേസ് രാജാവിന് അസ്വസ്തതയ്ക്കു കാരണമാക്കി. താനല്ലാതെ വേറൊരു രാജാവ് യൂദന്മാര്‍ക്കുണ്ടാവുകയോ? അവന് വിശ്വസിക്കാനായില്ല. ആട്ടിടയര്‍ക്കും, പൂജ്യരാജാക്കന്മാര്‍ക്കും,  മറ്റു സകല ജനത്തിനും ബ്രേക്കിംഗ് ന്യൂസ് സന്തോഷം പകര്‍ന്നപ്പോള്‍ അത് ഹേറോദേസ് രാജാവിന്റെയും, പരിചാരകരുടെയും സന്തോഷം കെടുത്തി.

യൂദയായില്‍ ദാവീദിന്റെ പട്ടണമായ ബെത്‌ലഹേമില്‍ നടന്ന തിരുപ്പിറവിയുടെ സദ്‌വാര്‍ത്ത ആദ്യം ശ്രവിക്കുന്നതു നിഷ്ക്കളങ്കരായ ആട്ടിടയരാണല്ലോ. പ്രഭാതം മുതല്‍ പ്രദോഷം വരെ കാടും മേടും താണ്ടി വെയിലിലും, മഞ്ഞിലും, മഴയിലും, തങ്ങളുടെ ഏക സമ്പാദ്യമായ ആടുകളെ മേയിച്ചും,  രാത്രികാലങ്ങളില്‍ കൊടുംതണുപ്പത്ത് കാവലിരുന്നും ഉപജീവനം നടത്തിയിരുന്ന നിര്‍ദ്ധനരായ ആട്ടിടയര്‍ക്ക് പൊന്നുണ്ണിയെ ആദ്യമായി കണ്ടുവണങ്ങുന്നതിനുള്ള വിശേഷാല്‍ ദൈവകൃപ ലഭിക്കുന്നു. ബെത്‌ലഹമിലും, യൂദയായിലും, നസ്രത്തിലെ മറ്റു നഗരങ്ങളിലും ഉന്നതæലജാതരും, വിദ്യാസമ്പന്നêം, ധനികരും ഉണ്ടായിരുന്നിട്ടും ദിവ്യഉണ്ണിയുടെ ജനനം ആഘോഷിക്കുന്നതിനും, അതു ലോകത്തോടു പ്രഘോഷിക്കുന്നതിനും, ദൈവകൃപ ലഭിച്ചത് സമൂഹത്തിന്റെ ഏറ്റവും താഴത്തെ തട്ടില്‍ നില്‍çന്ന ആട്ടിടയര്‍ക്കാണ്.

ഇടയബാലന്മാര്‍ക്ക് ആ ക്രിസ്മസ് രാവില്‍ ലഭിച്ച അനുഗ്രഹത്തെയോര്‍ത്ത് മറ്റു സൃഷ്ടികളെല്ലാം അസൂയപൂണ്ടിട്ടുണ്ടാവണം. ലോകരക്ഷകനെ നേരില്‍ കണ്ട് മനസ് æളിര്‍പ്പിച്ച ഇടയര്‍ക്ക് ദൈവത്തിന്റെ പ്രത്യേക ദൂതന്‍ വഴിയാണ് വിളംബരം ലഭിക്കുന്നത്. ദൈവപുത്രന്റെ വളര്‍ത്തുപിതാവായ ജോസഫിനുപോലും സ്വപ്നത്തില്‍ ദൈവത്തിന്റെ അറിയിപ്പുകള്‍ ലഭിച്ചപ്പോള്‍ വെറും നിസാരരായ ഇടയബാലര്‍ക്ക് മാലാഖ നേരില്‍ പ്രത്യക്ഷപ്പെട്ടാണ് ലോകരക്ഷകന്‍ പിറന്ന വാര്‍ത്ത അറിയിക്കുന്നത്.
 
ലോകരക്ഷകന്‍ എവിടെയാണ് അവതരിക്കുന്നത് എന്നുള്ള കുഞ്ഞാടുകളുടെ സ്ഥിരം ചോദ്യത്തിന് അതുവരെ മുകളിലേക്ക് കൈചൂണ്ടി  “ദേ അങ്ങാകാശത്തിലാണ്’ എന്നു മറുപടി കൊടുത്തുകൊണ്ടിരുന്ന ഇടയമാതാവിന് അന്നു, ആ ക്രിസ്മസ് രാവില്‍ മുകളിലേക്കല്ല, ഇങ്ങു താഴെ ഭൂമിയിലേç കൈചൂണ്ടി പറയാന്‍ സാധിച്ചു, ഇതാ ഇവിടെ ഈ ഭൂമിയില്‍ തന്നെ, വേറെങ്ങും രക്ഷകനെ തേടി നാം അലഞ്ഞു തിരിഞ്ഞു നടക്കേണ്ടതില്ല. അവന്‍ നമ്മോടുകൂടി തന്നെ. അതെ ദൈവം ഇമ്മാനുവേലായി അന്നുമുതല്‍ ഈ ഭൂമിയില്‍ നമ്മോടൊപ്പം ജീവിക്കുന്നു. നാം അതു തിരിച്ചറിയണമെന്നു മാത്രം.

ദൈവരാജ്യം ആദ്യം പ്രഘോഷിച്ചത് ആട്ടിടയന്മാരായിരുന്നു. ലോകരക്ഷകന്റെ പിറവി ലോകത്തെ വിളിച്ചറിയിçന്നതിനുള്ള ദൗത്യം ആട്ടിടയരെയാണ് ദൈവം ചുമതലപ്പെടുത്തുന്നത്. അവര്‍ കണ്ടതും കേട്ടതുമായ എല്ലാകാര്യങ്ങളും പട്ടണത്തിലെത്തി എല്ലാവരെയും അറിയിക്കുന്നു. ആധുനിക വാര്‍ത്താമാധ്യമങ്ങളോ, സമൂഹമാധ്യമങ്ങളോ ഒന്നുമില്ലാതിരുന്ന അക്കാലത്ത് ആ സദ്‌വാര്‍ത്ത വായ്‌മൊഴിയായി ആട്ടിടയര്‍ ലോകത്തിന് നല്‍കി.

രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം ബെത്‌ലഹേം എന്ന കൊച്ചു പട്ടണത്തില്‍ സംഭവിച്ച മഹാത്ഭുതം ഇന്നും ലോകത്തിലെ എല്ലാ അള്‍ത്താരകളിലും പൂജ്യമായി സ്മരിക്കപ്പെടുന്നു. സര്‍വശക്തനായ ദൈവം ഒരു കാലിത്തൊഴുത്തില്‍ പിറçന്നതിന് തിരുമനസായി. പ്രപഞ്ച സൃഷ്ടാവും, നിയന്താവുമായ ദൈവം സ്വയം ശൂന്യവല്‍ക്കരിച്ച നിമിഷം.

കിഴക്കുനിന്നെത്തിയ ഞ്ജാനികള്‍ക്ക് നക്ഷത്രം വഴികാട്ടിയായപ്പോല്‍ ഇടയക്കുട്ടികള്‍ക്ക് മാലാഖതന്നെ ദര്‍ശനവും, നിര്‍ദേശങ്ങളും നല്‍കുന്നു. ഉണ്ണിക്ക് കാഴ്ച്ചവക്കാനായി അവരുടെ കൈവശം അചഞ്ചലമായ ദൈവവിശ്വാസമല്ലാതെ മറ്റൊന്നുമില്ലായിരുന്നു.

നിഷ്ക്കളങ്കരായ ആട്ടിടയരെപ്പോലെ നമുക്കും ഹൃദയമാലിന്യങ്ങള്‍ വെടിയാം. ലോകരക്ഷകനായ ഉണ്ണിയേശു നല്‍കുന്ന സ്‌നേഹവും, സമാധാനവും, ശാന്തിയും നമുക്ക് ഹൃദയങ്ങളില്‍ നിറക്കാം. നക്ഷത്രം പൂജ്യരാജാക്കന്മാര്‍ക്ക് വഴികാട്ടിയായതുപോലെ നക്ഷത്രവിളക്കുകളായി നമുçം മറ്റുള്ളവര്‍ക്ക് മാര്‍ഗദര്‍ശികളാകാം. ഹൃദയകവാടങ്ങള്‍ മറ്റുള്ളവര്‍ക്കായി തുറന്നിടാനും, ഈ ഹൃസ്വജീവിതം പങ്കുവയ്ക്കലിന്റെയും പരസ്പരസ്‌നേഹത്തിന്റെയും വിളനിലമാക്കാനും, കാരുണ്യത്തിന്റെ കൈത്തിരിനാളം അണയാതെ ഉള്ളില്‍ സൂക്ഷിക്കാനും നമുക്കെന്നും കഴിയട്ടെ. മëഷ്യബന്ധങ്ങളില്‍ വിദ്വേഷത്തിന്റെ കനത്ത മതില്‍തീര്‍ക്കുന്നതിനുപകരം സ്‌നേഹത്തിന്റെ സുതാര്യമായ പാലം പണിയുന്നവരായി നമുക്ക് മാറാം.

എല്ലാവര്‍ക്കും ക്രിസ്മസിന്റെ സന്തോഷവും, സമാധാനവും നേരുന്നു


ബത്‌ലഹേമിലെ ആട്ടിടയര്‍ക്കു കിട്ടിയ ബ്രേക്കിംഗ് ന്യൂസ് (ക്രിസ്മസ് ചിന്തകള്‍: ജോസ് മാളേയ്ക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക