ഇനി വരുന്നൊരു പ്രസിഡന്റിന് ഇവിടെ ഭരണം സാധ്യമോ ? (ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്)
EMALAYALEE SPECIAL
19-Dec-2019
EMALAYALEE SPECIAL
19-Dec-2019

"അവനെ ക്രൂശിക്ക, അവനെ ക്രൂശിക്ക എന്ന് ജനം ആര്‍ത്തുവിളിച്ചു. യേശുവിനെ ക്രൂശിക്ക, ബറാബ്ബാസിനെ ഞങ്ങള്‍ക്ക് വിട്ടുതരിക". നൂറിലധികം യഹൂദരും റോമന്‍പടയാളികളും കൂടിനിന്ന ശബ്ദമുഖരിതമായ വെളുപ്പാന്‍കാലത്തു പീലാത്തോസ് കൈകഴുകി. ശാസ്ത്രിമാരുടെയും പരീശന്മാരുടെയും മുന്‍കൂട്ടി തയ്യാറാക്കിയ കുറ്റാരോപണത്തിനു വിധി കല്‍പ്പിച്ചതിനു രണ്ടായിരം വര്‍ഷത്തെ പഴക്കമുണ്ടെന്നത് ലോകത്താകമാനം അറിയുന്ന ഒരു പഴയ സത്യം തന്നെ .
എന്നാല്‍ 2019 ഡിസംബര്‍ 18 ന്റെ തണുത്ത പ്രഭാതത്തില്‍ മഞ്ഞുരുകിവീഴാന്‍ തുടങ്ങിയ മിഷിഗണിലെ തെരുവീഥികളില്‍ ആയിരക്കണക്കിന് അമേരിക്കന്‍ പൗരന്മാര്‍ "നാലു വര്ഷം കൂടി നാലു വര്ഷം കൂടി " എന്ന് ആക്രോശിച്ചുകൊണ്ടു റാലി നടത്തിയതും തത്സമയം ലോകം ടെലിവിഷനില്‍കൂടി വീക്ഷിച്ചു.

(രണ്ടിനും തമ്മില്‍ യാതൊരു ബന്ധമോ സാമ്യമോ തോന്നാനും മാത്രം ആല്മീയതയോ രാഷ്ട്രീയതാല്പര്യങ്ങളോ പ്രകടമല്ലായിരിക്കാം. അഥവാ തോന്നുന്നുണ്ട് എന്ന് ഞാന്‍ സൂചിപ്പിച്ചുപോയാല്‍, കടുത്ത മതഭ്രാന്തനായ ട്രമ്പ് ഭക്തനായി മുദ്ര കുത്തി ഇന്‍പീച്ചു ചെയ്യാന്‍ എന്നെ അറിയുന്നവരും കാത്തിരിക്കുന്നു.)
ഡൊണാള്‍ഡ് ട്രമ്പിനെ അധികാര ദുര്‍വിനിയോഗത്തിനും ഭരണ തടസ്സപ്പെടുത്തലിനും കുറ്റാരോപിതനായി ജനപ്രതിനിധിസഭയില്‍ ഇന്‍പീച്ചു ചെയ്യപ്പെട്ടതിന്റെ പിന്നാലെ, സെനറ്റ് മജോറിറ്റി ലീഡര്‍ മിച് മക്കോനാല്‍ പറഞ്ഞത് ശ്രദ്ധേയമാണ് ." ഡെമോക്രാറ്റുകളുടെ ഏകപക്ഷീയമായ ഈ തീരുമാനം പൂര്‍വസംപ്രദായങ്ങള്ക്കും കീഴ്‌വഴക്കങ്ങള്‍ക്കും എതിരായി ഭാവിയെ വിഷസംലിപ്തമാക്കുവാനെ ഉപകരിക്കു. ഇന്‍ പീച്ചു ചെയ്യുന്നതിന് മുന്‍പ് നിക്‌സണിന് വേണ്ടി ഒരു വര്ഷത്തിലധികവും, ക്ലിന്റണിനുവേണ്ടി വര്‍ഷങ്ങള്‍ നീണ്ടുനിന്ന അന്വേഷണങ്ങളും തെളിവെടുപ്പുകളും നടത്തിയിരുന്നെങ്കില്‍ ; വെറും 12 ആഴ്ചകളുടെ സമയത്തിനുള്ളില്‍ ട്രമ്പിനെ ഇന്‍ പീച്ചു ചെയ്യാന്‍ കാട്ടിയ കുശാഗ്രബുദ്ധി , ഭരണഘടന പ്രകാരം അനീതിയാണ് . പാസ്സാക്കിയ രണ്ടു പ്രമേയങ്ങളും തെളിയിക്കപ്പെട്ടിട്ടില്ല . അഥവാ ഇവ രണ്ടും സെനറ്റില്‍ നടക്കുന്ന അഞ്ചു വിചാരണകളില്‍ ശരിയെന്നു തെളിയിക്കപ്പെട്ട് ശിക്ഷാവിധി നടപ്പാക്കിയാല്‍ , ഇനി വരുന്ന എല്ലാ പ്രസിഡന്റുമാരും ഏതു സമയത്തും ഇന്‍പീച്ച്‌മെന്റ് എന്ന കടമ്പയെ ഭയക്കേണ്ടി വരും.
ഒരു പ്രസിഡന്റിനെ വ്യക്തിപരമായി ഇഷ്ടപ്പെടാതിരിക്കുമ്പോള്‍ , അദ്ദേഹം ചെയ്യുന്ന എന്തിനെയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന പ്രവണത ഒരിക്കലും ഇഷ്ടപ്പെടാത്ത വ്യക്തിയാണ് ട്രംപ് എന്നത് ഒരു തെറ്റല്ല. അതുകൊണ്ടു തന്നെയാണ് അമേരിക്കയുടെ സുരക്ഷ , അമേരിക്കന്‍ ജനതയുടെ നന്മക്കു എന്ന് പറഞ്ഞുകൊണ്ട് പല സുപ്രധാന പ്രസ്താവനകളും ചുവടുവെയ്പുകളും നടത്തിയതെന്ന് അദ്ദേഹം പെലോസിക്കയച്ച എഴുത്തില്‍ പറഞ്ഞിരിക്കുന്നതും അമേരിക്കന്‍ ജനത കണിശ്ശമായും വായിച്ചിരിക്കേണ്ടതാണ് .
ട്രംപിനെ സെനറ്റിലെ റിപ്പബ്ലിക്കന്മാര്‍ കുറ്റവിമുക്തന്‍ ആക്കുമെന്നു ഉറപ്പുണ്ടായിട്ടും, കുറ്റങ്ങള്‍ വളരെയധികമുണ്ടെന്നതിനാല്‍ ആണ് ഡമോക്രാറ്റുകള്‍ ഇന്‍പീച്ചിന് നിര്ബന്ധിക്കുന്നതെന്ന് അവര്‍ പറയുന്നു. ഒരു കാര്യം മാത്രം മനസ്സില്‍ ആകുന്നില്ല . ഡെമോക്രാറ്റ് ലീഡര്‍ ചക് ഷുമാര്‍ ചോദിക്കുന്നതിനെന്തു മറുപടി പറയും ?
"മിച് മക്കോനാല്‍ പറയുന്നതുപോലെ പ്രസിഡന്റിന് എതിരായ ആരോപണങ്ങള്‍ വളരെ ദുര്ബലങ്ങള്‍ ആണെങ്കില്‍, സാക്ഷികളെ വിസ്തരിക്കുന്നതിനു എന്തുകൊണ്ട് ഭയപ്പെടുന്നു?" ഒരു പക്ഷേ സെനറ്റ് വിചാരണ അതിന് സമാധാനം പറയുവാന്‍ ശ്രമിച്ചേക്കും എന്നാശിക്കാം.
അടുത്ത കാലത്തായി ട്രമ്പ് നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റങ്ങള്‍ തുടരുന്നത് , എതിര്‍പാര്‍ട്ടികള്‍ക്കു ആശങ്കകള്‍ ഉളവാക്കിക്കൊണ്ടിരിക്കുന്നു മാത്രമല്ല ഇങ്ങനെ പോയാല്‍ അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ അവരുടെ പേടിസ്വപ്നം ആയി മാറിക്കൊണ്ടിരിക്കയുമായിരുന്നു. ഇതിനു ഒരു കടിഞ്ഞാണ്‍ ഇടണം , ട്രംപിന്റെ പ്രതിച്ഛായ തകര്‍ത്താല്‍ മാത്രമേ തങ്ങള്‍ക്കു നിലനില്‍പ്പുള്ളൂ എന്ന തിരിച്ചറിവ് വന്നുചേര്‍ന്നപ്പോള്‍ ഏതായാലും ധൃതി കൂട്ടി , അവരുടെ പദ്ധതി നടപ്പാക്കി.
നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ , അതിന്റെ ഗൗരവവും പ്രത്യാഘാതവും കണക്കിലെടുത്തു ശിക്ഷിക്കപ്പെടണം. കൂട്ടത്തില്‍ സ്വന്തം രാജ്യത്തിന്റെ ഗര്‍വ്വവും, നമ്മള്‍ തന്നെ ഭരമേല്പിച്ച പരമാധികാരത്തെയും മാനിക്കുന്നതാവണം. വ്യക്തി രാഷ്ട്രീയ വൈരുദ്ധ്യങ്ങള്‍ രാഷ്ട്രനന്മയ്ക്കും , സമ്പത്ഘടനയ്ക്കും വിഘാതം സൃഷ്ടിക്കുന്നതാവരുത് . ( ഡൗ ജോണ്‍സ് സൂചിക പതിനായിരത്തിലധികം ഉയര്‍ന്നു നില്‍ക്കുമ്പോള്‍ , എപ്പോള്‍ അത് മുപ്പതിനായിരം ആകുന്നുവെന്നു മാത്രം നോക്കിയിരിക്കുന്ന സാധാരണക്കാര്‍ക്ക് പ്രത്യേക കുറ്റം ഒന്നും പറയാനുമില്ല !).
എതിര്‍പാര്‍ട്ടിക്കു എന്ത് കാരണവും ആരോപിക്കാം. ഉഗാണ്ടയുടെ തലവന്‍ ഡിഗൊണ്ടയുമായി എന്ന. ഫോണില്‍ സംസാരിച്ചെന്നോ, ഹോളിവുഡ് നടിയെ കെട്ടിപ്പിടിച്ചെന്നോ , ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി കൈകോര്‍ത്തു നടന്നെന്നോ എന്തും കുറ്റവും ചാര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ കുറേ പ്രമേയങ്ങള്‍ പാസ്സാക്കി, പ്രസിഡന്റിനെ നാറിച്ചു ഇന്‍ പീച്ചു ചെയ്യാമെന്ന് ഇതാ ഒരു ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ധൃതി പിടിച്ചു ഇന്‍പീച്ചു നടപഫികള്‍ കൈക്കൊണ്ടെങ്കിലും , സാങ്കേതിക വിദ്യകള്‍ വിരല്‍ത്തുമ്പിലെങ്കിലും , ഇതുവരെ സെനറ്റിലോട്ടുള്ള റിപ്പോര്‍ട്ട് കൊടുത്തിട്ടില്ല
, ഒട്ടും വൈകരുതേ!
ഇനി വരുന്ന പ്രസിഡണ്ട്മാര്‍ ആരായിരുന്നാലും , എപ്പോള്‍ ഇന്‍ പീച്ചു ചെയ്യപ്പെട്ടുവെന്നു നോക്കിയിരുന്നാല്‍ മതി ! പെലോസിയുടെ രാഷ്ട്രീയ തന്ത്രത്തിന് മുന്‍പില്‍ നമോവാകം.
മലയാളത്തില്‍ പ്രശസ്തമായ ഒരു നാടന്‍ പാട്ടുണ്ട്
"ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം യോഗ്യമോ "
എന്റെ പാരഡി ചാതുര്യത്തില്‍ അമേരിക്കയില്‍ ഇനി ഇങ്ങനെയാകട്ടെ :
"ഇനി വരുന്നൊരു പ്രസിഡന്റിന്
ഇവിടെ ഭരണം സാധ്യമോ ?"
ഇതെങ്കിലും പറയാതിരിക്കുക വയ്യ . കാരണം ജോര്‍ജിയയില്‍ നിന്നും പതിനേഴാമത്തെ തവണയും പ്രതിനിധി സഭാസയില്‍ ഇരിക്കുന്ന പ്രതിനിധിയും രാഷ്ട്രീയചിന്തകനുമായ ജോണ്‍ റോബര്‍ട്ട് ലൂയിസ് പറഞ്ഞത് ഓര്‍മ്മയില്‍ വരുന്നു "ശരിയല്ലാത്തതോ ന്യായമല്ലാത്തതോ അനീതിപരമായതോ എന്തുകണ്ടാലും എന്തെങ്കിലും പറയാനും പ്രവര്‍ത്തിക്കാനുമുള്ള ധാര്‍മിക ഉത്തരവാദിത്വം നമ്മള്‍ക്കുണ്ട് . അല്ലെങ്കില്‍ നാം എന്ത് ചെയ്തുവെന്ന് നമ്മളുടെ മക്കളോ അവരുടെ മക്കളോ നമ്മോടു കണിശമായും ചോദിക്കും”.
സെനറ്റ് കൂടുന്നത് വരെ കാത്തിരുന്നോട്ടെ
കയര്‍ പിരിക്കുന്നവര്‍ പിരിച്ചുകൊണ്ടേയിരിക്കട്ടെ!

Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Yes, those who have jobs have some privileges. They own houses, cars etc. They have savings accounts and they educate their children. Bernie has a problem with that. Bernie wants everybody equal regardless of skills and motivation.