Image

ഭക്തിഗാന ആല്‍ബം'ഗോഡ്‌സ് ഗ്രേസ് ' പ്രകാശനം ചെയ്തു

Published on 19 December, 2019
ഭക്തിഗാന ആല്‍ബം'ഗോഡ്‌സ് ഗ്രേസ് ' പ്രകാശനം ചെയ്തു
ബെഡ്‌ഫോര്‍ഡ് : ക്രിസ്തീയ സംഗീത ലോകത്തു സമാനതകളില്ലാതെ 1500 ല്‍ അധികം ആല്‍ബങ്ങള്‍ക്കു ഈണം പകര്‍ന്ന പ്രശസ്ത ക്രിസ്തീയ സംഗീത സംവിധായകന്‍ പീറ്റര്‍ ചേരാനല്ലൂരിന്റെ സംഗീത ജീവിതത്തിന്റെ സില്‍വര്‍ ജൂബിലി ആല്‍ബം 'ദി ഗ്‌ളോറി ടു ഗോഡ് ' ന്റെ വിജയത്തിനു ശേഷം സംഗീതം നല്‍കുന്ന ഈ വര്‍ഷത്തെ ഏറ്റവും പുതിയ ക്രിസ്തീയ സംഗീത ആല്‍ബമാണ് 'ഗോഡ്‌സ് ഗ്രേസ്'.

ആല്‍ബത്തിന്റെ ഔദ്യോഗിക പ്രകാശനകര്‍മം ഡിസംബര്‍ 14 നു ബെര്‍മിംഗ്ഹാമില്‍ നടന്ന സെഹിയോന്‍ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ.സോജി ഓലിക്കലും ചേര്‍ന്നു നിര്‍വഹിച്ചു. തുടര്‍ന്നു ഡെന്ന ജോമോന്‍ ഈ ആല്‍ബത്തില്‍ ആലപിച്ചിരിക്കുന്നു ഗാനം സെഹിയോന്‍ വേദിയില്‍ ആലപിച്ചു.

ബെഡ്‌ഫോര്‍ഡ് മലയാളിയും ഡിവൈന്‍ മേഴ്‌സി പ്രെയര്‍ ഗ്രൂപ്പ് ലീഡും ബെഡ്‌ഫോര്‍ഡ് ഹോസ്പിറ്റല്‍ സ്റ്റാഫ് നഴ്‌സും പത്തനംതിട്ട സ്വദേശിയുമായ മേബിള്‍ രാജന്‍,പ്രശസ്ത വചന പ്രഘോഷകനും സംഗീത രചയിതാവുമായ ബേബി ജോണ്‍ കലയന്താനി, രാജേഷ് അത്തിക്കയം,ഫാ. വര്‍ഗീസ് സാമുവേല്‍ എന്നിവരാണ് ഗാനത്തിനു വരികള്‍ എഴുതിയത്.

പ്രശസ്ത ഗായകരായ കെസ്റ്റര്‍,മധു ബാലകൃഷ്ണന്‍,അഭിജിത് കൊല്ലം, മനോജ് ക്രിസ്‌ററി,നിക്‌സണ്‍,രാജന്‍ കോശി (ബെഡ്‌ഫോര്‍ഡ്),പീറ്റര്‍ ചേരാനല്ലൂര്‍, മിഥില മൈക്കിള്‍,നൈഡിന്‍ പീറ്റര്‍ എന്നിവര്‍ക്കൊപ്പം ഈ വര്‍ഷത്തെ ബ്രിട്ടീഷ് മലയാളി യംഗ് ടാലന്റ് അവാര്‍ഡ് വിന്നറുമായ ഡെന്ന ആന്‍ ജോമോന്‍ (ബെഡ്‌ഫോര്‍ഡ്),അപര്‍ണ ജെയിംസ്, എയ്ഞ്ചലീനാ സിബി എന്നിവരാണ് ഈ ആല്‍ബത്തില്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

രാജന്‍ കോശി നിര്‍മിച്ച ഗോഡ്‌സ് ഗ്രേസ് ആര്‍ ആര്‍ ക്രിയേഷന്‍സ് ആണ് പുറത്തിറക്കിയത്.

വിവരങ്ങള്‍ക്ക് : രാജന്‍ കോശി (ബെഡ്‌ഫോര്‍ഡ് ) : 07877027439.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക