Image

തൃശൂര്‍പൂരത്തില്‍ ജയസൂര്യയുടെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് മകന്‍ അദ്വൈത്

Published on 19 December, 2019
തൃശൂര്‍പൂരത്തില്‍  ജയസൂര്യയുടെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് മകന്‍ അദ്വൈത്
ജയസൂര്യയുടെ മകന്‍ അദ്വൈത് പല ചിത്രങ്ങളിലും താരത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ തൃശൂര്‍ പൂരത്തിലും അദ്വൈത് ജയസൂര്യ കഥാപാത്രം പുള്ള് ഗിരിയുടെ കുട്ടിക്കാലം അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ സൂചന നല്‍കുന്ന പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. അഭിനയം കൂടാതെ ചലച്ചിത്ര നിര്‍മ്മാണത്തിലും അദ്വൈത് പ്രതിഭ തെളിയിച്ചിട്ടുണ്ട്. ഫ്‌ലോറിഡയിലെ ഒര്‍ലാണ്ടോയില്‍ വച്ച് കഴിഞ്ഞ വര്‍ഷം നടന്ന ചലച്ചിത്രമേളയില്‍ ജയസൂര്യയുടെ മകന്‍ അദ്വൈതിന്റെ ഹ്രസ്വചിത്രം 'കളര്‍ഫുള്‍ ഹാന്‍ഡ്സ്' പ്രദര്‍ശിപ്പിച്ചിരുന്നു

തൃശൂരിന്റെ ജീവിതവുമായി ബന്ധപ്പെട്ട, തൃശൂര്‍ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ഒരു സിനിമയാവും തൃശൂര്‍ പൂരം എന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.ചിത്രത്തിന്റെ ട്രെയിലറിനും ഗാനത്തിനും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഇരുപത്തിയൊന്ന് ലക്ഷം വ്യൂസ് ആണ് ഗാനത്തിന് ലഭിച്ചിരിക്കുന്നത്. പതിനാല് ലക്ഷം വ്യൂസ് ആണ് ട്രെയിലറിന് ലഭിച്ചത്. 

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മാണം. രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആര്‍.ഡി രാജശേഖര്‍ ആണ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. സ്വാതി റെഡ്ഡിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സാബുമോന്‍, ശ്രീജിത്ത് രവി, വിജയ് ബാബു, മല്ലിക സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക