Image

ദീപികയുടെ മേക്കോവര്‍ ഏറ്റെടുത്ത് ആരാധകര്‍, ഛപാക്കിലെ ഗാനം പുറത്ത്

Published on 19 December, 2019
ദീപികയുടെ മേക്കോവര്‍ ഏറ്റെടുത്ത് ആരാധകര്‍, ഛപാക്കിലെ ഗാനം പുറത്ത്

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്‍മി അഗര്‍വാളിന്റെ കഥയായ ഛപാക്കിലെ ഗാനം പുറത്ത്. ദീപിക പദുക്കോണ്‍ ലക്ഷ്മിയുടെ വേഷത്തിലെത്തുന്ന ചിത്രം ഇതിനോടകം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ചിത്രത്തില്‍ ദീപികയുടെ മേക്കോവര്‍ തന്നെയാണ് പ്രധാന ചര്‍ച്ച.


ഛപാക്കിലെ നോക് ജോക് എന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഗുല്‍സാര്‍ ആണ് ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്. സിദ്ധാര്‍ഥ് മഹാദേവന്‍ പാടിയിരിക്കുന്ന ഗാനത്തിന് ശങ്കറാണ് സംഗീത സംവിധാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക