Image

പുരസ്കാര വേദിയില്‍ നിവിന്‍ പോളിയുടെ ഡാന്‍സ്! സമൂഹ മാധ്യമങ്ങളില്‍ വൈറല്‍,

Published on 19 December, 2019
പുരസ്കാര വേദിയില്‍ നിവിന്‍ പോളിയുടെ ഡാന്‍സ്! സമൂഹ മാധ്യമങ്ങളില്‍ വൈറല്‍,

2018 ല്‍ പ്രേക്ഷകര്‍ കരണ്ട നിവിന്‍ പോളിയെ അല്ല 2019 ല്‍ കണ്ടത്. മുത്തോന്‍ എന്ന ഒറ്റ ചിത്രം കൊണ്ട് കരിയര്‍ഗ്രാഫ് വരെ മാറി മറിഞ്ഞിരിക്കുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നിവിന്‍ പോളിയുടെ ഡാന്‍സാണ്. ബിഹൈന്‍ഡ് വുഡ്സ് പുരസ്കാര വേദിയിലായിരുന്നു താരത്തിന്റെ ഡാന്‍സ്. ലവ് ആക്ഷന്‍ ഡ്രാമയിലെ ഹിറ്റ് ഗാനമായ കുടുക്ക് പൊട്ടിയ കുപ്പായം എന്ന പാട്ടിനായിരുന്നു താരം ചുവട് വെച്ചത്. നിവിന്റെ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.


കൂടാതെ തനിയ്ക്ക് പ്രിയപ്പെട്ട നടിമാരെ കുറിച്ചും താരം വെളിപ്പെടുത്തി. മലയാളത്തില്‍ തനിയ്ക്ക് ഏറ്റവും ഇഷ്ടം മഞ്ജുവാര്യരെയാണെന്ന് നിവിന്‍ വെളിപ്പെടുന്നതി. തമിഴില്‍ തൃഷ്യ യെ ആണ് കൂടുതല്‍ ഇഷ്ടം. കൂടാതെ ഒപ്പം അഭിനയിച്ചിട്ടുള്ള തെന്നിന്ത്യന്‍ താര സുന്ദരിമാരെ കുറിച്ചുള്ള ചോദ്യവും നിവിനെ തേടിയെത്തിയിരുന്നു.


നയന്‍സ്, സായ് പല്ലവി,നസ്രിയ, തൃഷ എന്നിവരില്‍ ഏറ്റവും കൂടുതല്‍ ശാന്തയായ സംസാരിക്കുന്നത് ആരാണെന്നായിരുന്നു ആദ്യ ചോദ്യം. സായ് പല്ലവി എന്നാണ് നിവിന്‍ ണറുപടി നല്‍കിയത്. പുരസാകാര വേദിയിലുണ്ടായിരുന്ന സായ് നിറ പുഞ്ചിരികളോടെയാണ് ഇത്. കേട്ടത്. ഭാര്യയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കോ സ്റ്റാറും സായ് തന്നെയാണെന്നും നിവിന്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ സമ്മാനം നല്‍കിയിട്ടുളള താരത്തിന്റെ പേര് ചോദിച്ചപ്പോള്‍ നസ്രിയ എന്നാണ് താരം ഉത്തരം നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക