Image

ഷെ​യ്ന്‍ നി​ഗ​ത്തി​ന്‍റെ വി​ല​ക്ക് തു​ട​രു​മെ​ന്ന് നി​ര്‍​മാ​താ​ക്ക​ള്‍

Published on 19 December, 2019
ഷെ​യ്ന്‍ നി​ഗ​ത്തി​ന്‍റെ വി​ല​ക്ക് തു​ട​രു​മെ​ന്ന് നി​ര്‍​മാ​താ​ക്ക​ള്‍
കൊ​ച്ചി: ന​ട​ന്‍ ഷെ​യ്ന്‍ നി​ഗ​ത്തി​ന് ഏ​ര്‍​പ്പെ​ടു​ത്തി​യ വി​ല​ക്ക് തു​ട​രു​മെ​ന്ന് പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ അ​റി​യി​ച്ചു. ഇ​ന്ന് ചേ​ര്‍​ന്ന് നി​ര്‍​മാ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് വി​ല​ക്ക് തു​ട​രാ​ന്‍ തീ​രു​മാ​ന​മാ​യ​ത്.

ഷെ​യ്ന്‍ കാ​ര​ണം മു​ട​ങ്ങി​യ മൂ​ന്ന് ചി​ത്ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​തെ വി​ല​ക്ക് നീ​ക്കേ​ണ്ടെ​ന്നാ​ണ് യോ​ഗ​ത്തി​ല്‍ ഭൂ​രി​ഭാ​ഗ​വും ആ​വ​ശ്യ​പ്പെ​ട്ട​ത്. ഉ​ല്ലാ​സം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഡ​ബിം​ഗ് 15 ദി​വ​സ​ത്തി​ന​കം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ഷെ​യ്ന് ക​ത്ത് ന​ല്‍​കും. നി​ര്‍​മാ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ലെ തീ​രു​മാ​ന​ങ്ങ​ള്‍ താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യെ അ​റി​യി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

 ഷൂ​ട്ടിം​ഗ് മു​ട​ങ്ങി​യ കു​ര്‍​ബാ​നി, വെ​യി​ല്‍ എ​ന്നീ ചി​ത്ര​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യ ശേ​ഷം മ​തി വി​ല​ക്ക് നീ​ക്കു​ന്ന​ത് ആ​ലോ​ചി​ക്കാ​നെ​ന്ന് നി​ര്‍​മാ​താ​ക്ക​ള്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഷെ​യ്നി​ന്‍റെ വാ​ക്കി​ല്‍ ഇ​നി ഒ​ത്തു​തീ​ര്‍​പ്പി​നി​ല്ലെ​ന്നാ​ണ് നി​ര്‍​മാ​താ​ക്ക​ളു​ടെ നി​ല​പാ​ട്. താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ ഉ​റ​പ്പു ന​ല്‍​കി​യാ​ലെ മു​ട​ങ്ങി​പ്പോ​യ ചി​ത്ര​ങ്ങ​ളു​ടെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങൂ എ​ന്നും നി​ര്‍​മാ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക