Image

സി.പി.എമ്മിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ കോടതിയെ സമീപിക്കും: കെ. സുധാകരന്‍

Published on 14 May, 2012
സി.പി.എമ്മിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ കോടതിയെ സമീപിക്കും: കെ. സുധാകരന്‍
മസ്‌കറ്റ്‌: ഇന്ത്യയില്‍ സി.പി.എമ്മിനെ തീവ്രവാദ സംഘടനയായി കണക്കാക്കി നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോടതിയെ സമീപിക്കുമെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ കെ. സുധാകരന്‍ എം.പി വ്യക്തമാക്കി. രാജ്യത്ത്‌ `സിമി'യടക്കം പല സംഘടനകള്‍ക്കും ഇന്ത്യയില്‍ നിരോധം നിലനില്‍ക്കെ നിരവധി കൊലപാതകങ്ങളിലും കൊള്ളകളിലും പങ്കുള്ള സി.പി.എമ്മിനെ രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത്‌ ശരിയല്ലെന്നും അദ്ദേഹം മസ്‌ക്കറ്റില്‍ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

തന്നെ ഗുണ്ട എന്ന്‌ വിളിച്ച്‌ അധിക്ഷേപിക്കുന്നവരാണ്‌ സി.പി.എമ്മുകാര്‍. എന്നാല്‍, തനിക്ക്‌ ഇതുവരെ കൊലപാതകത്തില്‍ നേരിട്ട്‌ പങ്കുണ്ടെന്ന്‌ ആക്ഷേപം കേള്‍ക്കേണ്ടി വന്നിട്ടില്ല. കൊലപാതകകേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുമില്ല. അതേസമയം, വാടിക്കല്‍ രാമകൃഷ്‌ണന്‍ എന്ന ആര്‍.എസ്‌.എസുകാരനെ കൊന്ന കേസില്‍ പ്രതിയായിരുന്നു പിണറായി വിജയന്‍ എന്ന്‌ സുധാകന്‍ പറഞ്ഞു. താലിബാനിസത്തേക്കാള്‍ കൊടിയ ഭീകരതയാണ്‌ സി.പി.എമ്മിന്‍േറത്‌. മൂന്ന്‌ തവണ സി.പി.എമ്മിന്‍െറ കൊലക്കത്തിയില്‍ നിന്ന്‌ രക്ഷപ്പെട്ട വ്യക്തിയാണ്‌ താനെന്നും സുധാകരന്‍ പറഞ്ഞു.

പാര്‍ട്ടിക്ക്‌ അകത്തും പുറത്തും സി.പി.എം. ജനാധിപത്യത്തെ അംഗീകരിക്കുന്നില്ല. തികച്ചും ഏകാധിപത്യപരമാണ്‌ അതിന്‍െറ സംഘടനാ സംവിധാനം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വ്യക്തിപരമായാണ്‌ കോടതിയെ സമീപിക്കുന്നതെങ്കിലും ഇതിനായി കോണ്‍ഗ്രസിന്‍െറ പിന്തുണതേടുമെന്നും സുധാകരന്‍ പറഞ്ഞു.
സി.പി.എമ്മിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ കോടതിയെ സമീപിക്കും: കെ. സുധാകരന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക