Image

കുവൈത്തില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു

Published on 18 December, 2019
കുവൈത്തില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു
കുവൈത്ത് സിറ്റി : കുവൈത്തില്‍ പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദിന്റെ നേതൃത്വത്തിലുള്ള 15 അംഗ മന്ത്രിസഭ അധികാരമേറ്റു. മൂന്നു വനിതകളെയും രാജ കുടുംബത്തില്‍ നിന്നുള്ള 2 പേരെയും ഉള്‍പ്പെടുത്തിയാണു പുതിയ മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്.

ഷെയ്ഖ് അഹമദ് നാസര്‍ മന്‍സൂര്‍ അല്‍ സബാഹാണു പുതിയ രാജ്യരക്ഷാ മന്ത്രി.ഇദ്ദേഹത്തിനു ഉപപ്രധാന മന്ത്രിയുടെ ചുമതലയും നല്‍കിയിട്ടുണ്ട്. കാവല്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയുടെ ചുമതല വഹിച്ചിരുന്ന അനസ് അല്‍ സാലിഹ് തുടര്‍ന്നും ആഭ്യന്ത്ര മന്ത്രിയായി തുടരും. ഡോ.അഹമദ് അല്‍ നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹിനാണു വിദേശ കാര്യ മന്ത്രാലയത്തിന്റെ ചുമതല. കഴിഞ്ഞ മന്ത്രിസഭയില്‍ ധനകാര്യ മന്ത്രാലയത്തിന്റെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന ഏക വനിതാ മന്ത്രിയായ മറിയം അഖീലിനെ ധനകാര്യ മന്ത്രാലയത്തില്‍ കാബിനറ്റ് റാങ്ക് നല്‍കി സ്ഥിരപ്പെടുത്തി. സാമ്പത്തിക ആസൂത്രണ വകുപ്പും ഇവര്‍ തന്നെ വഹിക്കും. ഡോ.ഗദീര്‍ മുഹമ്മദ് അല്‍ അസീരി, റനാ അല്‍ ഫാരിസി എന്നിവരാണു മന്ത്രി സഭയില്‍ കന്നിക്കാരായ മറ്റു വനിതാ മന്ത്രിമാര്‍.ഇവര്‍ക്ക് യഥാക്രമം സാമൂഹിക ക്ഷേമം , പൊതുമരാമത്ത്, പാര്‍പ്പിട കാര്യങ്ങളുടെ ചുമതലയാണു നല്‍കിയിരിക്കുന്നത്.കഴിഞ്ഞ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന ഡോ. ബാസില്‍ അല്‍ സബാഹ് തുടര്‍ന്നും ആരോഗ്യ മന്ത്രാലയത്തിന്റെ ചുമതല തന്നെ വഹിക്കും.

മറ്റു മന്ത്രിമാരും വകുപ്പുകളും

ഖാലിദ് അല്‍ റൗദാന്‍ ( വ്യവസായം), ഡി.മുഹമ്മദ് അല്‍ ജബിരി ( വാര്‍ത്താ വിതരണം, സ്‌പോര്‍ട്‌സ് , യുവജന ക്ഷേമം )ഡൊ.മുഹമ്മദ് മുഹ്‌സിന്‍ അല്‍ അഫാസി ( നീതിന്യായം , ഇസ് ലാമിക കാര്യം ) ഡോ.ഖാലിദ് അല്‍ ഫാദില്‍ ( എണ്ണ , ജല , വൈദ്യുതി ) സൗദ് ഹിലാല്‍ അല്‍ ഹറബി ( വിദ്യാഭ്യാസം), മുബാറക് സാലെം അല്‍ ഹുറൈസ് ( പാര്‍ലമെന്ററി കാര്യം), വലീദ് ഖലീഫ അല്‍ ജാസിം ( മുന്‍സിപ്പല്‍ കാര്യം ).

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക