Image

പൗരത്വ ബില്ല്: കെപിഎഫ്എസ് ഉത്കണ്ഠ പ്രകടിപ്പിച്ചു

Published on 18 December, 2019
പൗരത്വ ബില്ല്: കെപിഎഫ്എസ് ഉത്കണ്ഠ പ്രകടിപ്പിച്ചു
സൂറിച്ച്: പൗരത്വ ബില്ലുമായി ബന്ധപ്പെട്ടു ഇന്ത്യയൊട്ടാകെ ഉയര്‍ന്നുവന്നിരിക്കുന്ന പ്രതിഷേധങ്ങളില്‍ സ്വിസ് മലയാളികളുടെ പുരോഗമന പ്രസ്ഥാനമായ സ്വിസ് കേരള പ്രോഗ്രസീവ് ഫോറം (KPFS) ഉത്കണ്ഠ പ്രകടിപ്പിച്ചു.

പൗരന്മാരെ രണ്ടു തരമായി തിരിച്ചു ഒരു പ്രത്യേക സമുദായത്തില്‍ പെട്ടവരെ അവഗണിക്കുകയും പാര്‍ശ്വവത്കരിക്കുകയും ചെയ്തു അവര്‍ക്കു മൗലികാവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്നതിനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്നിരിക്കുന്ന പൗരത്വ ഭേദഗതി ബില്ല് പുരോഗമനചിന്താഗതിക്കാരായ ഓരോ ഇന്ത്യന്‍ പൗരനും ഉത്കണ്ഠയോടും ഭീതിയോടെയുമാണ് കാണുന്നത്. ഒരുമയോടെ പ്രവര്‍ത്തിക്കുവാനും നാടിന്റെ പുരോഗതിക്കു വേണ്ടി നിലകൊള്ളാനും ഓരോ പൗരനെയും ഇത്തരം നീക്കങ്ങള്‍ ഓര്‍മിപ്പിക്കുന്നു.

ഈ ഭേദഗതി ബില്‍ വിദേശമലയാളികള്‍ക്കും OCI കാര്‍ഡ് കൈവശമുള്ള എല്ലാവര്ക്കും ദോഷമുണ്ടാക്കുന്ന ഭേദഗതികള്‍ ഉള്‍കൊള്ളുന്നതാണെന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്ധിപ്പിക്കുന്നതാണെന്നതില്‍ സംശയമില്ല. സാമുദായികസൗഹാര്‍ദ്ദത്തിന് കടക്കല്‍ കത്തി വയ്ക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ ജനുവരി 26 നു സംഘടിപ്പിക്കുന്ന മനുഷ്യചങ്ങലക്കു എല്ലാ ഭാവുകങ്ങളും നേരുന്നതായി പ്രസിഡന്റ് സണ്ണി ജോസഫും ജനറല്‍ സെക്രട്ടറി സാജന്‍ പെരേപ്പാടനും അറിയിച്ചു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക