Image

തെറ്റ് പറ്റി, പ്രസ്ഥാനത്തിനും പ്രധാനമന്ത്രിക്കും എതിരായി ഒന്നു പറഞ്ഞിട്ടില്ല ; ടിനി ടോം

Published on 18 December, 2019
തെറ്റ് പറ്റി, പ്രസ്ഥാനത്തിനും പ്രധാനമന്ത്രിക്കും എതിരായി ഒന്നു പറഞ്ഞിട്ടില്ല ; ടിനി ടോം

ഫേസ്ബുക്കില്‍ പങ്ക്വെച്ച ഒരു കുറുപ്പിന്റെ പേരില്‍ തനിക്ക് നേരെ നടക്കുന്ന  സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് നടന്‍ ടിനി ടോം. തനിക്ക് തെറ്റ് പറ്റിയെന്നും പ്രസ്ഥാനത്തിനും പ്രധാനമന്ത്രിക്കും എതിരായി താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും ടിനി ടോം ലൈവില്‍ വ്യക്തമാക്കി.

പൗരത്വ ഭേദഗതി ബില്ലിന്റെ പശ്ചാത്തലത്തില്‍ ടിനി ടേം ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് പങ്ക്വെച്ചിരുന്നു. പണ്ട് ഒരു രാജ്യത്തെ പ്രധാനമന്ത്രിയെ കുറെ ആളുകള്‍ ചേര്‍ന്ന് ആക്രമിച്ച് കൊന്ന കഥയായിരുന്നു കുറിപ്പില്‍. ഇതോടെയാണ് താരത്തിന് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്. ഉടന്‍ തന്നെ പോസ്റ്റ് പിന്‍വലിച്ച് സൈബര്‍ ആക്രമണത്തിന് ലൈവില്‍ എത്തിയാണ് പ്രതികരണം അറിയിച്ചത്.






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക