Image

പ്രിയയുടെ 107 വയസുള്ള മുത്തശ്ശി ആഗ്രഹിച്ചത് നടന്നു! ഇനിയുള്ള ആഗ്രഹവും നടക്കട്ടെയെന്ന് ചാക്കോച്ചന്‍

Published on 18 December, 2019
പ്രിയയുടെ 107 വയസുള്ള മുത്തശ്ശി ആഗ്രഹിച്ചത് നടന്നു! ഇനിയുള്ള ആഗ്രഹവും നടക്കട്ടെയെന്ന് ചാക്കോച്ചന്‍

പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നടന്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ഈ വര്‍ഷമാണ് ഒരു കുഞ്ഞ് പിറക്കുന്നത്. മകന്‍ പിറന്നതിന്റെ സന്തോഷത്തിലാണ് താരദമ്ബതികള്‍. മകനല്ല ഒരു മകളെ ആയിരുന്നു തങ്ങള്‍ ആഗ്രഹിച്ചിരുന്നതെന്ന് ചാക്കേച്ചന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മകള്‍ക്ക് ഇടാന്‍ വെച്ചിരുന്ന പേരിനെ കുറിച്ചും ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞിരിക്കുകയാണ്.


'ഞാനും പ്രിയയും ആഗ്രഹിച്ചിരുന്നത് ഒരു പെണ്‍കുഞ്ഞിനെയായിരുന്നു. അവള്‍ക്കിടാന്‍ ഒരു പേരും കണ്ടെത്തിയിരുന്നു. സാറ. ആ രീതിയില്‍ കാര്യങ്ങള്‍ പോകുന്നതിനിടെയായിരുന്നു മോന്റെ ജനനം. അവന് ഒരു പേര് തിരയുമ്ബോള്‍ പ്രിയയാണ് ഇസഹാക്ക് എന്ന് നിര്‍ദ്ദേശിച്ചത്. ബൈബിളില്‍ എബ്രഹാമിന്റെയും സാറയുടെയും ഒരു കഥയുണ്ട്. അവര്‍ക്ക് വളരെ വൈകിയുണ്ടായ കുട്ടിയ്ക്ക് ഇട്ട പേരാണ് ഇസഹാക്ക്.


ഞങ്ങളുടെ ജീവിതവുമായി അതിന് അടുത്ത സാമ്യമുണ്ടെന്ന് തോന്നിയപ്പോള്‍ ഞങ്ങളും അവന് ഇസഹാക്ക് എന്ന് പേരിട്ടു. പ്രിയയുടെ അച്ഛന്റെ അമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അവര്‍ക്ക് 107 വയസാണ് പ്രായം. എപ്പോഴും പ്രാര്‍ഥനയിലായിരിക്കും. ആ പ്രാര്‍ഥനയില്‍ എപ്പോഴും നിറയുന്ന ഒരു കാര്യമുണ്ട്.


കര്‍ത്താവേ എന്നെ മുകളിലേക്ക് എടുക്കുന്നതിന് മുന്‍പ് എന്റെ കൊച്ചുമകള്‍ക്ക് ഒരു കുട്ടി ജനിച്ചിട്ടാകണമേയെന്ന്. അത് കണ്‍കുളിര്‍ക്കെ കാണാന്‍ അവര്‍ക്ക് സാധിച്ചു. പുള്ളിക്കാരിത്തിയുടെ ഇപ്പോഴത്തെ പ്രാര്‍ഥന ഞങ്ങള്‍ക്ക് ഒരു പെണ്‍കുട്ടി ജനിക്കണമെന്നാണ്. അങ്ങനെ തന്നെ സംഭവിക്കട്ടെയെന്നാണ് ഞങ്ങളും ആഗ്രഹിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക