Image

മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറിന്‍റെ ട്രെയ്‌ലര്‍ നാളെ റിലീസ് ചെയ്യും

Published on 18 December, 2019
മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറിന്‍റെ ട്രെയ്‌ലര്‍ നാളെ റിലീസ് ചെയ്യും

മോഹന്‍ലാല്‍ നായകനായി എത്തുന്ന എറ്റവും പുതിയ ചിത്രം ബിഗ് ബ്രദറിന്റെ ട്രെയ്‌ലര്‍ നാളെ റിലീസ് ചെയ്യും . പതിവ് പോലെ ഒരു കോമഡി എന്റര്‍ടൈന്മെന്റ് മൂവി ആയിരിക്കില്ല ഈ സിദ്ദിഖ് ചിത്രം. മോഹന്‍ലാല്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


ബിഗ് ബ്രദറിലെ നായികാ വേഷത്തില്‍ എത്തുന്നത് പുതുമുഖമായ മിര്‍ണ മേനോന്‍ ആണ്. ആക്ഷനും ത്രില്ലും കോമഡിയും എല്ലാം ചേര്‍ന്ന ഒരു കംപ്ലീറ്റ് ഫാമിലി എന്റെര്‍റ്റൈനെര്‍ ആയാവും ബിഗ് ബ്രദര്‍ എത്തുക . ടിനി ടോം, ദേവന്‍, വിഷ്‌ണു ഉണ്ണികൃഷ്ണന്‍, അബ്ബാസ് ഖാന്‍, സിദ്ധിഖ് , ഹണി റോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക