സന്ദര്‍ശനം (കവിത -ബിന്ദു ടിജി)
SAHITHYAM
18-Dec-2019
ബിന്ദു ടിജി
SAHITHYAM
18-Dec-2019
ബിന്ദു ടിജി

കവിതേ നീ എന്റെ മുന്നില്‍
കരഞ്ഞു വീര്‍ത്ത മുഖവുമായി വരരുത്
മധുരമുള്ള ഓര്‍മ്മകളുമായി
തണുത്ത പ്രഭാതം പോലെ
തളര്‍ന്ന സന്ധ്യ പോലെ
നീയെന്നെ നോക്കരുത്
മിടുക്കനായ തത്തയെ പോലെ
പ്രണയം പ്രണയം എന്ന് ചിലക്കുകയുമരുത്
ചന്ദ്രനില്ലാത്ത രാത്രിയില്‍
ഒരു തിരി പോലുമില്ലാതെ
എല്ലു തുളച്ചു കയറുന്ന
തണുപ്പിന്റെ ചീളുകളെ വകഞ്ഞു മാറ്റി
ഇരുട്ട് കുടിച്ച് കൊഴുത്ത
എന്റെ കൂരയില്‍ ശബ്ദമില്ലാതെ
ഒരു കള്ളനെ പോലെ നീ കടന്നു വരണം
ചുണ്ടുകള്‍ കൊണ്ട് ഹൃദയവുമായി സംവദിക്കാന്‍ കാത്തിരിക്കുന്ന എന്നെ
നീ ജ്വലിപ്പിച്ചൊരു തീക്കനലാക്കണം
കിഴക്ക് വെളുക്കും വരെ

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments