Image

ക്രാന്തി വാട്ടര്‍ഫോര്‍ഡില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

Published on 17 December, 2019
ക്രാന്തി വാട്ടര്‍ഫോര്‍ഡില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
ഡബ്ലിന്‍ : പ്രളയത്തില്‍ തകര്‍ന്ന നിലമ്പൂരിനെ കൈ പിടിച്ചു ഉയര്‍ത്തുന്നതിനായി രൂപം കൊടുത്ത റീ ബില്‍ഡ് നിലമ്പൂര്‍ പദ്ധതിക്ക് ഫണ്ട് കണ്ടെത്തുന്നതിനായി ക്രാന്തി വാട്ടര്‍ഫോര്‍ഡില്‍ സംഘടിപ്പിച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വന്‍ വിജയമായി.

അയര്‍ലന്‍ഡിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നൂറു കണക്കിന് ആളുകള്‍ ടൂര്‍ണമെന്റിലും അതിനോടനുബന്ധിച്ചു നടന്ന ഫുഡ് ഫെസ്റ്റിലും പങ്കെടുത്തു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി വെവ്വേറെയാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. പുരുഷ വിഭാഗത്തില്‍ റെബിനും സോലിം സിയയും ഉള്‍പ്പെട്ട ടീം ഒന്നാം സ്ഥാനവും വാട്ടര്‍ഫോര്‍ഡില്‍ നിന്നുള്ള അനൂപ് ജോണും ബോബി ഐപ്പും ഉള്‍പ്പെട്ട ടീം രണ്ടാം സ്ഥാനവും നേടി.ഡിവിഷന്‍ ഇ വിഭാഗത്തില്‍ മാലോയില്‍ നിന്നുള്ള ഉഷസ് - സുഗേഷ് ടീം ഒന്നാം സ്ഥാനവും വാട്ടര്‍ഫോര്‍ഡില്‍ നിന്നുള്ള റഷീദ് - ഷെഫീഖ് ടീം രണ്ടാം സ്ഥാനവും നേടി. ലെഷര്‍ വിഭാഗത്തില്‍ അലന്‍ മനോജ് -അതുല്‍ ആന്‍ഡ്രൂ ടീം ഒന്നാം സ്ഥാനവും ഷിജു ശാസ്താംകുന്നേല്‍-സാന്റി ടീം രണ്ടാം സ്ഥാനവും നേടി.

സ്ത്രീകളുടെ വിഭാഗത്തില്‍ ലാലി സെബാസ്റ്റ്യന്‍ -ലിയാന സെബാസ്റ്റ്യന്‍ സഖ്യം ഒന്നാം സ്ഥാനവും സെലിന്‍ റെബി -ബബിത സൈജന്‍ സഖ്യം രണ്ടാം സ്ഥാനവും നേടി. ഇരു ടീമുകളും കില്‍കെന്നിയില്‍ നിന്നുള്ളവരാണ്.

മത്സരങ്ങള്‍ അനൂപ് ജോണും ബോബി ഐപ്പും നിയന്ത്രിച്ചു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ക്രാന്തി സെക്രട്ടറി അഭിലാഷ് തോമസും പ്രസിഡന്റ് എ.കെ. ഷിനിത്ത്, മുന്‍ സെക്രട്ടറി ഷാജു ജോസും വിതരണം ചെയ്തു.

ക്രാന്തി വാട്ടര്‍ഫോര്‍ഡ് - കില്‍കെന്നി യൂണിറ്റുകള്‍ സംയുക്തമായിട്ടാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.റീ ബില്‍ഡ് നിലമ്പൂരിനു വേണ്ടി ഫെബ്രുവരി ആദ്യ വാരത്തില്‍ ഡബ്ലിന്‍ മേഖലയില്‍ ഒരു ബാഡ്മിന്റണ്‍ ടൂര്‍ണമെന്റും മാര്‍ച്ചില്‍ ഒരു ഫുട്ബോള്‍ ടൂര്‍ണമെന്റും സംഘടിപ്പിക്കാന്‍ ഉള്ള ഒരുക്കത്തില്‍ ആണ് ക്രാന്തി.

റിപ്പോര്‍ട്ട് : ജെയ്‌സണ്‍ കിഴക്കയില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക