Image

ബ്രെക്‌സിറ്റ് ബില്ലില്‍ വോട്ടെടുപ്പ് 20 ന്

Published on 17 December, 2019
ബ്രെക്‌സിറ്റ് ബില്ലില്‍ വോട്ടെടുപ്പ് 20 ന്
ലണ്ടന്‍: പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ബ്രെക്‌സിറ്റ് ബില്ലിന്‍മേല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് വെള്ളിയാഴ്ച വീണ്ടും ചേരും. നേരത്തെ മൂന്നു തവണ അവതരിപ്പിച്ചു പരാജയപ്പെട്ട ബില്‍ ഇക്കുറി വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചാണ് ജോണ്‍സണ്‍ സഭയില്‍ വയ്ക്കുന്നത്.

ക്രിസ്മസിനു മുന്‍പു തന്നെ ബ്രെക്‌സിറ്റ് പൂര്‍ത്തിയാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴത്തെ തീരുമാനമനുസരിച്ച് 2020 ജനുവരി 31നാണ് ബ്രിട്ടന്റെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം അവസാനിക്കേണ്ടത്.

ഇതിനിടെ മന്ത്രിസഭയില്‍ ചെറിയ അഴിച്ചുപണി നടത്താനും പ്രധാനമന്ത്രി തീരുമാനിച്ചിട്ടുണ്ട്. വെല്‍ഷ് സെക്രട്ടറിയായി സൈമണ്‍ ഹാര്‍ട്ടിനെ നിയമിച്ചതാണ് ഇതില്‍ പ്രധാനം. നേരത്തെ ജൂണിയര്‍ മന്ത്രിയായിരുന്നു അദ്ദേഹം. കള്‍ച്ചര്‍ സെക്രട്ടറി അടക്കം തെരഞ്ഞെടുപ്പിനു മുന്‍പ് രാജിവച്ച മന്ത്രിമാരുടെ ഒഴിവും ഉടന്‍ നികത്തും.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക