Image

സ്വീഡനില്‍ കുടിയേറ്റ നിയമം പരിഷ്‌കരിക്കുന്നു

Published on 17 December, 2019
സ്വീഡനില്‍ കുടിയേറ്റ നിയമം പരിഷ്‌കരിക്കുന്നു
സ്റ്റോക്ക്‌ഹോം: സ്വിഡനില്‍ കുടിയേറ്റ നിയമങ്ങളില്‍ സമൂല മാറ്റം വരുത്താന്‍ പുതിയ സമിതി നിലവില്‍ വന്നു. സ്വീഡിഷ് പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള എട്ടു പാര്‍ട്ടികളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാണ് സമിതി. ഇവരെ കൂടാതെ എട്ട് വിദഗ്ധരും മൂന്നു സെക്രട്ടറിമാരും സമിതിയിലുണ്ട്.

ഇവര്‍ തയാറാക്കുന്ന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാവും സ്വീഡന്റെ ഭാവി കുടിയേറ്റ നയം തീരുമാനിക്കപ്പെടുക. സമിതി യോഗത്തിനു മുന്‍പു തന്നെ സെക്രട്ടറിയേറ്റ് ഈ സമിതിയിലെ പാര്‍ലമെന്റ് അംഗങ്ങള്‍ക്കായി വിവിധ നിര്‍ദേശങ്ങളും സമര്‍പ്പിച്ചിരുന്നു.

അഭയാര്‍ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും താത്കാലിക റെസിഡന്‍സ് പെര്‍മിറ്റുകള്‍ നല്‍കുക എന്നതാണ് നിര്‍ദേശങ്ങളില്‍ പ്രധാനം.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക