Image

റോമില്‍ ഗുഡ് ഷെപ്പേര്‍ഡ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു

Published on 17 December, 2019
റോമില്‍ ഗുഡ് ഷെപ്പേര്‍ഡ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു
റോം: ഇന്ത്യന്‍ മാനേജ്‌മെന്റിന്റെ കീഴില്‍ ഗുഡ് ഷെപ്പേര്‍ഡ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ റോമില്‍ ടി.എന്‍. പ്രതാപന്‍ എംപി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സമൂഹത്തിന്റെ യശസ്സ് ഉയര്‍ത്തി മറ്റുള്ള എല്ലാ രാജ്യങ്ങള്‍ക്കും മാതൃകയായി വിദ്യാഭ്യാസമേഖലയില്‍ മൂല്യബോധം നിലനിര്‍ത്തി നമ്മുടെ സ്‌കൂള്‍ മാറണമെന്നും വിദ്യാഭ്യാസം കച്ചവടമായി മാറാതെ, നല്ല തലമുറയെ വാര്‍ത്തെടുക്കുന്ന നല്ല വിദ്യാഭ്യാസം കൊടുക്കുന്ന രീതിയില്‍ സ്‌കൂള്‍ മറ്റുള്ള സ്ഥാപനങ്ങള്‍ക്ക് മാതൃകയാകണമെന്നും ക്രിയാത്കമായി സ്‌കൂളുകള്‍ തമ്മില്‍ മത്സര ബുദ്ധിയോടെയാണ് പ്രവര്‍ത്തിക്കേണ്ടതെന്നും ടി.എന്‍ പ്രതാപന്‍ എംപി ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റോയ്‌സി സിബി, സ്‌കൂള്‍ ചെയര്‍മാന്‍ ജോസഫ് കരുമത്തി, സ്‌കൂള്‍ മാനേജിംഗ് ഡയറക്ടര്‍ ജോബി ജോസ്, ജെറി ആരതൂണ്‍, ചഞ്ചല ബുലതുവട്ട,സാമന്‍ പെരേര, മരിയ തരേസ, അനിത പുല്ലായില്‍, ഫാ.ഷാനു ഫെര്‍ണാണ്ടസ് മാറ്റുമ്മല്‍, ബിയാങ്ക ദില്‍റുക്ഷി, സിന്ധു, സാറ്റിന്‍ വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വിവിധ കലാപരിപാടികള്‍ക്കൊപ്പം പ്രശസ്ത ഇറ്റാലിയന്‍ നര്‍ത്തകി വാലെന്റിന മണ്ടുച്ചിയുടെ നൃത്തം ഉദ്ഘാടനച്ചടങ്ങിനു കൊഴുപ്പേകി. റോയ്‌സി സിബി സ്വാഗതവും ജോബി ജോസ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക