Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികള്‍ അപ്രത്യക്ഷമായി

പി പി ചെറിയാന്‍ Published on 17 December, 2019
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികള്‍ അപ്രത്യക്ഷമായി
ജാക്‌സണ്‍വില്ല: ഫ്‌ളോറിഡാ ജാക്‌സണ്‍വില്ല പാരഡയ്‌സ് വില്ലേജ് കമ്മ്യൂണിറ്റിയില്‍ വീടിന് മുമ്പില്‍ കളിച്ചുകൊണ്ടിരുന്ന ബ്രാക്സ്റ്റണ്‍ വില്ല്യംസ് (6), സഹോദരി ബ്രിയ വില്യംസ് (5) എന്നീ രണ്ട് കുട്ടികളെ കാണാതായി.

ഡിസംബര്‍ 15 ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. കുടുംബാംഗങ്ങള്‍ സമീപ പ്രദേശത്ത് അന്വേഷിച്ചുവെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്ന് വൈകിട്ടാണ് ഇവര്‍ പോലീസ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ജാക്‌സണ്‍വില്ല ഷെറിഫ് ഓഫീസ് അറിയിച്ചു.

ഉടന്‍ ഫ്‌ളോറിാ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൊ എന്‍ഫോഴ്‌സ്‌മെന്റ് കുട്ടികളെ കണ്ടെത്തുന്നതിന് ആംമ്പര്‍ അലര്‍ട്ട് പ്രഖ്യാപിച്ചു.

തുടര്‍ന്ന് പോലീസും വളണ്ടിയര്‍മാരും സമീപ പ്രദേശങ്ങളിലുള്ള പോണ്ടുകള്‍, കുറ്റിക്കാടുകള്‍ ട്രാഷ്‌കാന്‍ വരെ സസൂക്ഷ്മമായി പരിശോധിച്ചതായി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ക്രിസ്ത്യന്‍ ഹാന്‍കോക്ക് പറഞ്ഞു.

വീട്ടുമുറ്റത്ത് നിന്നും കുട്ടികള്‍ തനിയെ പോയതാണോ, അതോ ആരെങ്കിലും തട്ടിയെടുത്തതാണോ എന്നത് അന്വേഷിച്ചുവരികയാണെന്നും, ആറ് വയസ്സുള്ള കുട്ടിക്ക് ഓട്ടിസത്തിന്റേതായ ചില തകരാറുകള്‍ ഉണ്ടെന്നും പോലീസ് പറഞ്ഞു.

കുട്ടികളെ കുറിച്ചു എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ജാക്ക്‌സണ്‍വില്ല ഷെറിഫ് ഓഫീസില്‍ 9046300500 നമ്പറിലോ 911 വിളിച്ചോ അറിയിക്കണം എന്ന് അഭ്യര്‍ത്തിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക