Image

പൗരവിഭജനത്തിനെതിരെയുള്ള സമരങ്ങളെ തല്ലിയൊതുക്കാമെന്നത് വ്യാമോഹം: ആര്‍എസ് സി

Published on 16 December, 2019
പൗരവിഭജനത്തിനെതിരെയുള്ള സമരങ്ങളെ തല്ലിയൊതുക്കാമെന്നത് വ്യാമോഹം: ആര്‍എസ് സി
റിയാദ്: പൗരവിഭജനത്തിനെതിരെ ഇന്ത്യന്‍ കാന്പസുകളിലും തെരുവുകളിലും നടക്കുന്ന ജനാധിപത്യ സമരങ്ങളെ കൈക്കരുത്തും മുഷ്‌കും ഉപയോഗിച്ച് നേരിട്ട രീതി നിയമപാലകരുടെയും സര്‍ക്കാരിന്റേയും ഒളിയജണ്ടകള്‍ ഒരിക്കല്‍ കൂടി പുറത്ത് കാണിക്കുന്നതാണെന്നും രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്ന ഭരണകൂട ഭീകരതക്കെതിരെ പ്രക്ഷോഭങ്ങളുടെ ശക്തികൂട്ടി ഇന്ത്യയെ വീണ്ടെടുക്കാന്‍ സകലരും ഒന്നിക്കണമെന്നും ആര്‍ എസ് സി ആവശ്യപ്പെട്ടു.

ഇന്ത്യയെന്ന വികാരത്തെ ജനിപ്പിക്കുന്ന പ്രതീകങ്ങള്‍ ഒന്നിനെയും ആര്‍ എസ് എസ് അംഗീകരിക്കുന്നില്ല. ദേശീയ പതാകയും ഭരണഘടനയും ഉള്‍പ്പെടെ രാജ്യത്തെ രാജ്യമായി നിലനിര്‍ത്തുന്നതിനോടുള്ള എന്നത്തേയും പുച്ഛം അധികാര ദുര്‍വിനിയോഗ ങ്ങളിലൂടെ നടപ്പാക്കുകയാണ് മോദി സര്‍ക്കാര്‍. നിയമാനുസൃതമായി നിലനില്‍ക്കുന്ന സംവിധാനങ്ങളില്‍ ഛിദ്രത പടര്‍ത്തി കുടിലമായ ദേശീയതയിലേക്ക് രാജ്യത്തെ നയിക്കാന്‍ ആഭ്യന്തര മന്ത്രി അമിത്ഷാ കിണഞ്ഞു ശ്രമിക്കുകയാണ്. 

ഇത് അനുവദിക്കരുതെന്നും കാന്പസിനകത്തു കയറി എല്ലാ സീമകളും കീഴ്വഴക്കങ്ങളും കാറ്റില്‍ പറത്തി നടത്തുന്ന പോലീസ് നരനായാട്ട്, നിശ്ചയദാര്‍ഢ്യമുള്ള രാജ്യത്തെ പൗരന്മാരുടെയും വിദ്യാര്‍ഥികളുടെയും മുന്നില്‍ വിലപ്പോകില്ലെന്നും ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍ കണ്‍വീനറേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക