കുവൈത്ത്: പ്രാരാബ്ദങ്ങള്‍ക്കും വേവലാതികള്‍ക്കും രണ്ടു ദിവസം അവധി നല്‍കികൊണ്ട് വയനാടിന്റെ കുളിര്‍മയെ താലോലിക്കുന്ന ഗൃഹാതുരത പ്രവാസലോകത്തും അംഗങ്ങള്‍ക്കും അഭ്യുധേയകാംഷികള്‍ക്കും നല്‍കുക, എന്ന അര്‍ത്ഥത്തോടെ കുവൈത്ത് വയനാട് അസോസിയേഷന്‍ ഡിസംബര്‍ 12, 13 തീയതികളില്‍ കബദില്‍ ശൈത്യകാല കുടുംബ സംഗമം സംഘടിപ്പിച്ചു.
രക്ഷാധികാരി ബാബുജി ബത്തേരി പരിപാടി ഉദ്ഘാടനം ചെയ്തു. അപ്രതീക്ഷിതമായ് പെയ്ത മഴയുടെ വരവിനെയും ആസ്വാദനത്തില്‍ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് ഉല്ലാസപൂര്‍ണമായ രണ്ട് ദിവസങ്ങള്‍ പങ്കെടുത്തവര്‍ക്ക് സമ്മാനിക്കുവാന്‍ കഴിഞ്ഞതില്‍ കമ്മിറ്റി സന്തോഷം പ്രകടിപ്പിച്ചു. പ്രോഗ്രാം കണ്‍വീനര്‍ സുരേന്ദ്രനോടൊപ്പം പ്രസിഡന്റ് മുബാറക്ക് കാമ്പ്രത്ത് , സെക്രട്ടറി ജസ്റ്റിന്‍ ജോസ്, ട്രഷറര്‍ ഗ്രേസി , ഉപദേശക സമിതിയംഗങ്ങളായ റെജി ചിറയത്ത് , ജോമോന്‍ ജോളി എന്നവര്‍ പരിപാടികള്‍ നിയന്ത്രിച്ചു . അലക്‌സ് മാനന്തവാടി , മാണിച്ചാക്കോ , ഷിബു ആബേല്‍, ജോമോന്‍ ജോസ്, ജിജില്‍, ജിനേഷ് ജോസ്, അഷ്റഫ് ചൂരോട്ട് , ബെന്നി അലക്‌സ്, ശേഖര്‍ജി, അസൈനാര്‍, ജോജോ, ഷിജു , സിബി എള്ളില്‍ , മഞ്ജുഷ, ഷീജ സജി, സുകുമാരന്‍ , അനീഷ്, സലിം ടിപി , മറിയം ബീവി, തുടങ്ങിയ ഭാരവാഹികളും മുന്‍ ഭാരവാഹികളും കുടുംബാംഗങ്ങളും ഇതര ജില്ലാ സുഹൃത്തുക്കളും രണ്ടു ദിവസവും സജീവമായി സന്നിഹിതരായിരുന്നു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍