Image

'ജിംഗിള്‍ ബെല്‍സ്' ഡിസംബര്‍ 28 ന്

Published on 16 December, 2019
'ജിംഗിള്‍ ബെല്‍സ്' ഡിസംബര്‍ 28 ന്
ഡബ്ലിന്‍: അയര്‍ലന്‍ഡിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കരോള്‍ നൈറ്റ് 'ജിംഗിള്‍ ബെല്‍സ് 2019' ഡിസംബര്‍ 28 നു (ശനി) വൈകുന്നേരം ലിമെറിക്ക് സെന്റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും. ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന വിശുദ്ധ കുര്‍ബാനക്കു ശേഷമാണ് പരിപാടി അരങ്ങേറുക.

അയര്‍ലന്‍ഡ് പാത്രിയാര്‍ക്കല്‍ വികാരിയേറ്റിലെ വിവിധ ഇടവകകളിലെ കരോള്‍ സംഘങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ മാനിസോ 2019 online കരോള്‍ ഗാന മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനവും നടക്കും.
വിവരങ്ങള്‍ക്ക്: ഫാ.ബിജു പാറേക്കാട്ടില്‍ 089 423 9359, ബിനു ബി. അന്തിനാട്ട് 085 269 2517


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക