Image

'വ്യക്തിചിത്രങ്ങള്‍'; ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പുസ്തക പരന്പര

Published on 16 December, 2019
'വ്യക്തിചിത്രങ്ങള്‍'; ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പുസ്തക പരന്പര
ലണ്ടന്‍: ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ദശാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പത്തിന പരിപാടികളില്‍ രണ്ടാമതായി യുകെയിലെ കലാ സാംസ്‌കാരിക സാഹിത്യ രംഗത്ത് സുപരിചിതരായ വ്യക്തിത്വത്തങ്ങളെ പരിചയപ്പെടുത്തുന്ന 'വ്യക്തിചിത്രങ്ങള്‍' എന്ന പുസ്തക പരമ്പരക്ക് തുടക്കം കുറിക്കുന്നു.

യുകെയില്‍ നൂറു കണക്കിന് വ്യക്തികള്‍ നമ്മുടെ സമൂഹത്തിന് പല രീതിയില്‍
സംഭാവനകള്‍ നല്‍കി വരുന്നു. ജോലിയോടൊപ്പം സാമൂഹ്യപ്രവര്‍ത്തനത്തിലും കലാസാഹിത്യരംഗത്തും വളരെ സജീവമായി ഇടപെടുന്ന ഇവരെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഭാവിതലമുറയും അറിയണം എന്ന ലക്ഷ്യത്തോടെയാണ് ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പുസ്തക പ്രസിദ്ധീകരണ വിഭാഗമായ വെളിച്ചം പബ്ളിക്കേഷന്‍ ' വ്യക്തിചിത്രങ്ങള്‍ ' പ്രസിദ്ധീകരിക്കുന്നത്.

വളരെ സങ്കീര്‍ണമായ ഈ പ്രവര്‍ത്തനത്തില്‍ വായനക്കാരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. നിങ്ങളുടെ പരിചയത്തില്‍ ആരെങ്കിലും മുന്‍ പറഞ്ഞ രംഗങ്ങളില്‍ അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്നവരുണ്ടെങ്കില്‍ ഞങ്ങളെ അറിയിക്കുക.

വ്യക്തിചിത്രങ്ങളുടെ പ്രഥമ ഭാഗം 2020 ല്‍ സംഘടിപ്പിക്കുന്ന നൃത്ത സംഗീത സന്ധ്യ 'വര്‍ണനിലാവ് 2020' ല്‍ പ്രകാശനം ചെയ്യും.

പ്രസിദ്ധീകരണത്തിന്റെ ജനറല്‍ എഡിറ്റര്‍ മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്‍ കിളിരൂര്‍ രാധാകൃഷണനും എഡിറ്റര്‍ ലണ്ടന്‍ മലയാള സാഹിത്യവേദി ജനറല്‍ കോഓര്‍ഡിനേറ്ററും ജ്വാല ഇ മാഗസിന്‍, മലയാളം വായന പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററുമായ റജി നന്തികാട്ടും ആണ്.

വിവരങ്ങള്‍ക്ക്: സി.എ. ജോസഫ് 07846747602 , സിസിലി ജോര്‍ജ് 07484862471 .


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക