Image

പോലീസ് മുടിക്ക് കുത്തിപ്പിടിച്ചു; ലാത്തികൊണ്ട് മര്‍ദ്ദിച്ചു; ബി.ബി.സി റിപ്പോര്‍ട്ടര്‍

Published on 15 December, 2019
പോലീസ് മുടിക്ക് കുത്തിപ്പിടിച്ചു; ലാത്തികൊണ്ട് മര്‍ദ്ദിച്ചു; ബി.ബി.സി റിപ്പോര്‍ട്ടര്‍
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡല്‍ഹി ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തിനിടെ ബി.ബി.സി ചാനല്‍ റിപ്പോര്‍ട്ടര്‍ക്ക് പൊലീസിന്‍റെ മര്‍ദനം. ബി.ബി.സി റിപ്പോര്‍ട്ടര്‍ ബുഷ്‌റ ശൈഖിനാണ് മര്‍ദനമേറ്റത്.

സംഭവം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന തനിക്ക് നേരെ പൊലീസ് അതിക്രമം കാട്ടിയെന്നും ഫോണ്‍ പിടിച്ചുവാങ്ങി തകര്‍ത്തെന്നും ബുഷ്‌റ ശൈഖ് പറഞ്ഞു. പുരുഷ പൊലീസ് ഉദ്യോഗസ്ഥന്‍ മുടിക്ക് കുത്തിപ്പിടിച്ചു. ഫോണ്‍ ആവശ്യപ്പെട്ടപ്പോള്‍ ലാത്തി കൊണ്ട് അടിച്ചു. വളരെ മോശമായ രീതിയില്‍ സംസാരിച്ചെന്നും ബുഷ്‌റ ശൈഖ് മാധ്യമങ്ങളോട് പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ഥികളെ പൊലീസ് ക്രൂരമായി നേരിട്ടിരുന്നു. നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. ക്യാമ്പസിനുള്ളില്‍ കടന്ന പൊലീസ് ലൈബ്രറിക്കുള്ളിലേക്ക് കണ്ണീര്‍വാതക ഷെല്‍ പ്രയോഗിച്ചു.

അനുമതിയില്ലാതെയാണ് പൊലീസ് ക്യാമ്പസില്‍ പ്രവേശിച്ചതെന്ന് സര്‍വകലാശാല അധികൃതര്‍ പറയുന്നു. ക്യാമ്പസ് നിലവില്‍ പൊലീസ് നിയന്ത്രണത്തിലാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക