Image

പാസ്‌പോര്‍ട്ടും വോട്ടര്‍ ഐ.ഡി കാര്‍ഡും പൗരത്വ രേഖയെന്ന് കോടതി

Published on 15 December, 2019
പാസ്‌പോര്‍ട്ടും വോട്ടര്‍ ഐ.ഡി കാര്‍ഡും പൗരത്വ രേഖയെന്ന് കോടതി
മുംബൈ: പൗരത്വം തെളിയിക്കാന്‍ പാസ്‌പോര്‍ട്ടും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും പര്യാപ്തമാണെന്ന് മുംബൈയിലെ സെഷന്‍സ്‌ േകാടതി. ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത മുഹമ്മദ് മുല്ല, മകന്‍ സൈഫുല്‍ എന്നിവരെ കുറ്റമുക്തരാക്കിയ വിധിയിലാണ് കോടതിയുടെ നിരീക്ഷണം.

നുഴഞ്ഞുകയറ്റക്കാരാണെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്നും ഇരുവരും ബംഗ്ലാദേശി ഭാഷയാണ് സംസാരിക്കുന്നതെന്നുമാണ് പൊലീസ് പറഞ്ഞത്. ഇന്ത്യന്‍ പൗരന്മാരാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ലെന്നും പൊലീസ് ആരോപിച്ചു.

എന്നാല്‍, ഒന്നാം പ്രതിയായ മുഹമ്മദ് മുല്ല വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും രണ്ടാം പ്രതി സെയ്ഫു പാസ്‌പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചു. പാസ്‌പോര്‍ട്ടും തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കുന്ന വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും ഒരാളെ പൗരന്‍ എന്ന് അംഗീകരിച്ചതിനാല്‍ മാത്രം നല്‍കുന്നതാണെന്ന് കോടതി പറഞ്ഞു. സമാനമായ മറ്റൊരു കേസില്‍ ആധാര്‍, പാന്‍ കാര്‍ഡുകള്‍ പൗരത്വ രേഖകളല്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം 35കാരിക്ക് കോടതി തടവ് വിധിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക