Image

കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കാത്തവര്‍ക്ക് തിരിച്ചടി നല്‍കും; പാലാ രൂപതാധ്യക്ഷന്‍

Published on 15 December, 2019
കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കാത്തവര്‍ക്ക് തിരിച്ചടി നല്‍കും;  പാലാ രൂപതാധ്യക്ഷന്‍


പാലാ: കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കാത്ത കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കു രാഷ്ട്രീയമായി തിരിച്ചടി നല്‍കുമെന്ന് പാലാ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. രൂപത ആഭിമുഖ്യത്തില്‍ നടത്തിയ കര്‍ഷകസംഗമത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കൈക്കോട്ടും പാളത്തൊപ്പിയുമണിഞ്ഞ് ആയിരക്കണക്കിനു കര്‍ഷകര്‍ പ്രതിഷേധസംഗമത്തില്‍ പങ്കാളിയായി.

വരുന്ന പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കര്‍ഷകര്‍ പ്രതിഷേധ വോട്ട് ചെയ്യും. കര്‍ഷക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശേഷിയുള്ളവരെ മുന്‍നിരയില്‍ കൊണ്ടുവരും. വേണ്ടിവന്നാല്‍ പ്രക്ഷോഭം സെക്രേട്ടറിയറ്റിലേക്കു മാറ്റും. രാജ്യത്തെ ഒമ്പതു വന്‍കിട കോര്‍പ്പറേറ്റുകളുടെ കടങ്ങള്‍ എഴുതിത്തള്ളിയ സര്‍ക്കാര്‍ കര്‍ഷകന്റെ കടബാധ്യത തള്ളിയില്ല. കര്‍ഷകരെ രക്ഷിക്കാന്‍ കാര്‍ഷിക ബജറ്റ് വേണമെന്നും അദ്ദേഹം പറഞ്ഞു. 

കോട്ടയം, ഇടുക്കി,എറണാകുളം ജില്ലകളില്‍ നിന്നായി പാലാ രൂപതയുടെ കീഴിലുള്ള 170 ഇടവകകളില്‍ നിന്നുള്ള കര്‍ഷകരാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ പ്രതിഷേധിക്കാന്‍ അണിചേര്‍ന്നത്. 

എം.പിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടന്‍, എം.എല്‍.എമാരായ മാണി സി. കാപ്പന്‍, പി.ജെ. ജോസഫ്, മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. മാര്‍. ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, സ്വാമി അഭയാനന്ദ തീര്‍ത്ഥപാദര്‍, മുഹമ്മദ് നദീര്‍ മൗലവി, സുനിജ രാജു, ഡോ. സിറിയക് തോമസ്, ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, വി.സി. സെബാസ്റ്റിയന്‍, സാജു അലക്സ്, രാജീവ് കൊച്ചുപറമ്പില്‍, വക്കച്ചന്‍ മറ്റത്തില്‍, കുര്യാക്കോസ് പടവന്‍ എന്നിവര്‍ പ്രസംഗിച്ചു.

(മംഗളം)

Join WhatsApp News
ഇന്നത്തെ ചിന്താവിഷയം 2019-12-15 13:59:39
 പാലാ - യില്‍  നിന്നാണ് കേരള രാഷ്ട്രീയം ഇത്രയും ചീഞ്ഞു നാറാന്‍ തുടങ്ങിയത്.
പാലാ - കേരള കൊങ്ങര്സും  പാലാ  കാത്തോലിക സഭയും ആണ് കാരണക്കാര്‍ 
ഇനിയും രാഷ്ട്രീയത്തില്‍ കയറി തൂറി നാറ്റിക്കുന്ന കുപ്പയക്കാരെ അടി കൊടുത്തു ഓടിക്കണം 
- നിങ്ങളുടെ പ്രതികരണം അറിയിക്കുക 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക