image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

കപട ദേശീയതയുടെ വെടിയൊച്ചകള്‍ (ബിജോ ജോസ് ചെമ്മാന്ത്ര)

EMALAYALEE SPECIAL 15-Dec-2019
EMALAYALEE SPECIAL 15-Dec-2019
Share
image
സമീപകാല രാഷ്ട്രീയത്തില്‍ ‘ദേശീയത’ നിരന്തരം  ചര്‍ച്ചചെയ്യപ്പെടുന്ന ഒരുവിഷയമാണ്. ജന്മനാടിനെക്കുറിച്ചു അഭിമാനിക്കുകയും അതിന്റെയ   ഔന്ന്യത്തത്തില്‍ ഊറ്റം കൊള്ളുകയും ചെയ്യുന്നതു ഏതൊരു പൗരന്റെ യും കടമയും അവകാശവുമാണെന്ന ഒരു പൊതുബോധം കാലാകാലങ്ങളായി നിലവിലുണ്ട്. വിശാലമായ അര്‍ത്ഥത്തില്‍ ഒരു ജനതയുടെ ഒരുമയ്ക്കും സഹവര്‍ത്തിത്വത്തിനുമൊക്കെ ഈ ആശയം ബലമേകാറുമുണ്ട്.  ഇന്ത്യയില്‍ കോളനിവല്‍ക്കരണത്തിനെതിരായ ഒരു പൊതുബോധത്തെസൃഷ്ടിക്കുവാന്‍ ദേശീയതയ്ക്ക്കഴിഞ്ഞിട്ടുണ്ട്. നിര്‍ദോഷമെന്ന്‌തോന്നാവുന്ന ഈ ദേശസ്‌നേഹവുംകൂറുമൊക്കെപല രാജ്യങ്ങളുടെയും ഭരണകര്‍ത്താക്കള്‍ പലപ്പോഴുംരാഷ്രീയതാല്‍പര്യങ്ങള്‍ക്കായി ആസൂത്രിതമായി ഉപയോഗിക്കുന്നു. വളരെ സങ്കുചിതമായ അര്‍ത്ഥത്തിലാണ് ദേശീയതയെ ഇവര്‍ നിര്‍വ്വചിക്കുന്നത്.

ഭൂമിശാസ്ത്രപരമായ അതിരുകള്‍ നിര്‍ണ്ണയിക്കുകമാത്രമാണ് ‘ദേശം’ എന്ന വാക്കിലൂടെ അര്‍ത്ഥമാക്കുന്നുള്ളൂ. ശബ്ദതാരാവലിയില്‍ ‘ദേശീയ’ എന്ന വാക്കിന് ‘ ദേശംസംബന്ധിച്ച’ എന്ന അര്‍ത്ഥമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇന്ന്  മാതൃരാജ്യത്തോടുള്ള വൈകാരിക അടുപ്പത്തേക്കാളുപരിചിലരില്‍ ഇത് ദേശത്തിന്റെന  അതിര്‍വരമ്പുകള്‍ക്കുപുറത്തുള്ളവരോടുള്ള ദേഷ്യവും പകയുമായി മാറുന്ന സെനഫോബിയ (Xenophobia) എന്ന മാനസികാവസ്ഥയായി വളരുന്നു. ഈ ബോധം മറ്റു രാജ്യങ്ങളെ മാത്രമല്ല രാഷ്ട്രത്തിലെതന്നെ വിവിധ സംസ്കാരങ്ങളേയും ജീവിത രീതികളെയും വെറുക്കുവാന്‍ പ്രേരിപ്പിക്കുന്നു. ഈ അര്‍ത്ഥത്തില്‍ ബഹുസ്വരതയെഉള്‍ക്കൊള്ളുവാനോ അംഗീകരിക്കാനോ ദേശീയതയ്ക്ക് കഴിയാതെ വരുന്നു. ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യം ഏകസംസ്കാരത്തിന്‍റെ  പിന്തുടര്‍ച്ചയാണെന്നുകരുതാനാവില്ലല്ലോ. 

ഇന്ത്യയില്‍ പുതുതായി നിലവില്വയന്ന പൗരത്വ ഭേദഗതി ബില്‍ രാജ്യത്തിന്റെഎ മതേതര മൂല്യങ്ങള്ക്കുു ഘടക വിരുദ്ധമാണ്.ഭരണഘടനയുടെ അന്ത:സത്തയെ പാടേ നിരാകരിച്ചുകൊണ്ടാണ്‌പൌരത്വ പട്ടികയില്‌നിുന്നും ഒരു മതസമുദായത്തെ ഒഴിവാക്കുന്നത്.ദേശീയസുരക്ഷയുടെമറവിലാണ്ഇതെന്ന് ശ്രദ്ധേയമാണ്. മതത്തിന്റെ  അടിസ്ഥാനത്തിലുള്ള വിവേചനം ഒരു മതേതര രാഷ്ട്രത്തിനും ഭൂഷണമല്ല. അപകടകരമായ ഇത്തരം നിയമനിര്മ്മാ ണങ്ങള്‍ലോകസമൂഹത്തിന്റെ മുമ്പില്‍ ഭാരതത്തെഅപഹാസ്യമാക്കുവാന്‍ മാത്രമേ സഹായിക്കുന്നുള്ളൂ.

ദേശീയതയുടെ മറ പിടിച്ച് ‘ഒരു രാജ്യം ഒരു ഭാഷ’ എന്ന് തുടങ്ങിയ പല മുദ്രാവാക്യങ്ങളും ഉയര്‍ന്നുകേള്‍ക്കാറുണ്ട്. സംസ്കാരരൂപീകരണത്തില്‍ ഭാഷക്കുള്ള സ്ഥാനം തിരിച്ചറിയുന്ന ഒരാള്‍ക്കും ഈ ആശയത്തോട് യോജിക്കാനാവില്ല. ഒരു ഭാഷയും മറ്റൊരു ഭാഷയേക്കാള്‍ ശ്രേഷ്ഠമാണെന്ന് വിലയിരുത്താനാവില്ല. ഒട്ടനവധി ഭാഷകളുടെ താളത്തിലും മിടിപ്പിലുമാണ് ഭാരതത്തിന്റെന ആത്മാവ് നിലകൊള്ളുന്നതെന്ന സത്യം തിരിച്ചറിയേണ്ടതുണ്ട്.   വിവിധ ജാതിയും മതവും ഭാഷയുമൊക്കെ കൂടിച്ചേരുമ്പോഴാണ് വൈവിധ്യങ്ങളുടെ ഇന്ത്യ രൂപം കൊള്ളുന്നത്. ഭാഷക്കെതിരായ ഈ നീക്കത്തിനെതിരെയുള്ള പ്രാദേശിക ഭാഷകളുടെ ചെറുത്തു നില്‍പ്പ്ശ്ലാഹനീയമാണ്.                 

അധികാരകേന്ദ്രങ്ങള്‍ ശക്തമായ ഒരു സ്വത്വബോധംഅടിച്ചേല്‍പ്പിക്കുന്നുണ്ട്. പൊതു ലക്ഷ്യത്തിനായി പൗരന്മാരെ ഏകോപിപ്പിക്കുന്നത് ഏറ്റവും എളുപ്പമാണെന്ന് അവര്‍ കരുതുന്നു. തീവ്രദേശീയതയാണ് പിന്നീട് ഫാസിസമായിരൂപപരിണാമം പ്രാപിക്കുന്നതെന്ന് ചരിത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഈ ദേശവും ദേശീയതയുമൊക്കെതങ്ങള്‍ക്കുഅവകാശപ്പെട്ടതാണെന്നും അതിന് വിലകല്പിക്കാത്തവര്‍ ദേശദ്രോഹികളാണെന്ന്  കരുതുന്നിടത്താണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുക. ഹിറ്റ്‌ലറും മുസ്സോളിനിയുമടക്കമുള്ളസ്വേച്ഛാധിപതികള്‍അധികാരത്തിലെത്താനായതും പിന്നീട്അവര്‍ നേതൃത്വം കൊടുത്ത കൂട്ടക്കൊലകള്‍ക്ക്‌ന്യായീകരണമായതും ഇതേ ഹിംസാത്മക ദേശീയതയായിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.                                                                                                

സ്വന്തം രാഷ്ട്രീയ ഭാവി അപകടത്തിലാണെന്നറിയുമ്പോള്‍ ഏതൊരുഭരണാധികാരിയുടെയും അവസാന ആശ്രയമാണ് ദേശീയത. ഈ വികാരത്തെ ചിഹ്നങ്ങളും അടയാളങ്ങളും കൊണ്ട് രേഖപ്പെടുത്തുകയും അത് തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. അതിനായി അതിര്‍ത്തികാക്കുന്നജവാന്മാരുംസൈനികാക്രമണങ്ങളുമൊക്കെകരുവാക്കപ്പെടുന്നു. അവര്‍ മുന്നോട്ടു വെയ്ക്കുന്ന സങ്കുചിതമായ ഫാസിസ്റ്റ്  ദേശീയതാസങ്കല്‍പ്പങ്ങളെ തിരിച്ചറിയുകയും അതിനെ ചെറുത്തു തോല്‍പ്പിക്കുകയുമാണ്വേണ്ടത്. വര്‍ഗ്ഗീയതയില്‍ ഊന്നിയ ദേശീയത, ദുരന്തങ്ങള്‍ക്ക്വഴിമരുന്നാവുകയാണ് ചെയ്യുന്നത്.

കോളനിവല്‍ക്കരണത്തിനെതിരെയുള്ള സ്വാതന്ത്ര്യസമരങ്ങളും നിസ്സഹരണ പ്രസ്ഥാന മുന്നേറ്റങ്ങളുമൊക്കെയാണ്ഭാരതത്തില്‍ ആധുനികദേശീയതയ്ക്ക് തുടക്കമിട്ടത് . വൈവിധ്യമായ സംസ്കാരവും ഭാഷയും വിശ്വാസവുമൊക്കെ  ക്രമേണ സഹിഷ്ണതയുള്ള ഒരു രാജ്യമായി ഇന്ത്യയെ മാറ്റുകയായിരുന്നു. മതവും ജാതിയും ഭാഷയും സംസ്കാരവും ജീവിതരീതികളുംഅതിര്വിരമ്പുകള്‍ നിശ്ചയിക്കാത്ത ഒരൊറ്റ ഇന്ത്യ.രാജ്യമെന്നത്  അവിടെ ജീവിക്കുന്ന മനുഷ്യരാണെന്നും അവരുടെ കൂട്ടായ്മയും സഹവര്‍ത്തിത്വവുമാണ് ഒരു സവിശേഷ രാഷ്ട്രമായി അതിനെ ഉയര്‍ത്തുന്നതെന്നതുമെന്നയാഥാര്‍ത്ഥ്യത്തെ നമ്മള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതു കൊണ്ടുതന്നെ മതനിരപേക്ഷവും ബഹുസ്വരതയെ ഉയര്‍ത്തിപ്പിടിക്കുന്നതുമായ വിശാല ദേശീയതയാണ് പുതുലോകത്തിനാവശ്യം. ഒരു യഥാര്‍ത്ഥദേശീയവാദി സഹജീവികളെ സ്‌നേഹിക്കുകയും ഭരണഘടനാ മൂല്യങ്ങളെ ആദരിക്കുകയുമാണ് ചെയ്യേണ്ടത്.

വൈവിധ്യമാര്‍ന്ന പ്രാദേശിക ദേശീയതയുടെ കരുത്തും സൗഹാര്‍ദ്ദവുമാണ് ഇന്ത്യന്‍ ദേശീയതയുടെ അടിത്തറ. സൂക്ഷ്മമായി പരിശോധിച്ചാല്‍ ഭാരതത്തിലിത്  കോളനിവല്‍ക്കരണത്തിനെതിരായചെറുത്തുനില്‍പ്പിന്റെിഒരു ഉല്‍പ്പന്നംമാത്രമാണെന്ന് മനസ്സിലാക്കാനാവും. വെടിയൊച്ചകളായി ചുറ്റും നിരന്തരം ഉയര്‍ന്നുകേള്‍ക്കുന്നകപട ദേശീയ മുദ്രാവാക്യങ്ങള്‍  നമ്മെ വഴിതെറ്റിക്കാതിരിക്കട്ടെ. ദേശീയതയല്ല, മറിച്ചു മാനവികതയാണെന്ന് തന്റെ രക്ഷാസ്ഥാനമെന്ന്തുറന്നു പറഞ്ഞടാഗോറിന്റെ  വാക്കുകളാണ് നമ്മുടെ കാതുകളില്‍ ഇനി മുഴങ്ങേണ്ടത്.

ബിജോ ജോസ് ചെമ്മാന്ത്ര
([email protected])




Facebook Comments
Share
Comments.
image
News Alert
2019-12-15 19:43:30

Half of American voters want President Donald Trump impeached and removed from office, according to a poll released Sunday from Fox News that was taken as House Democrats unveiled two articles of impeachment against the President.

According to the poll, another 4% of voters surveyed nationwide say the President should be impeached but not removed from office, and 41% oppose impeachment altogether. Respondents were surveyed for the poll between December 8 to 11, and the results remain unchanged from the last two iterations of the poll, which were conducted in October as Democrats probed Trump's dealings with Ukraine.
The latest poll comes the same week House Democrats are expected to pass two articles of impeachment against Trump, charging the President with abuse of power and obstruction of Congress. The full House vote is expected to set up a trial in the Senate.
image
കദനവെടി
2019-12-15 19:40:23
 ഒരു ദിവസം ഇരുപത്തി രണ്ടു വെടിപൊട്ടിക്കുന്ന ആളാണ് ട്രംപ് . അപ്പോൾ ഒരൊച്ച കേട്ടില്ലെങ്കിലേ അതുഭുതമുള്ളു . 


image
Trump is history
2019-12-15 18:14:30
Trump is going to be the 3rd president impeached and it is a Christmas  gift for all who voted for him.  He is the reincarntaion Jesus .  
image
വിദ്യാധരൻ
2019-12-15 12:18:12
കപട ദേശീയതയുടെ മറപിടിച്ചാണ് ട്രംപും മോഡിയുമൊക്കെ ജനങ്ങളെ വഞ്ചിക്കുന്നത് . അവർ ദേശീയതക്കും , സത്യത്തിനുമൊക്കെ ഒരു പുതിയ നിർവചനം കണ്ടെത്തിയിരിക്കുന്നു .  ഒരു വിഭാഗത്തിന്റയോ, നിറത്തിന്റെയോ അടിസ്ഥാനത്തിൽ ദേശീയതയും, നിരന്തരം കള്ളം പറഞ്ഞാൽ അത് സത്യമായിത്തീരുമെന്നുള്ളതിന്റെ അടിസ്ഥാനത്തിൽ സത്യത്തെയും അവർ നിർവചിക്കുന്നു .  അതുപോലെ മാനവികതയ്ക്കും അവർ നിർവചനം കണ്ടെത്തിയിരിക്കുന്നു . വീണു കിടക്കുന്നവനെ വീണ്ടും വീണ്ടും തൊഴിക്കുക , കുഴിയിൽ വീണവനെ കുഴിച്ചു മൂടുക,  കഴിയുന്നതും അയൽവക്കകാരനെ ഉപദ്രവിച്ചോടിക്കുക .  കഴിയുമെങ്കിൽ ഇഷ്ടം ഇല്ലാത്തവനെ കൊന്നു കളയുക   ഇങ്ങനെ പോകുന്നു പുതിയ മാനവികതയുടെ കഥ .   ഇന്നത്തെ മതങ്ങളുടെ മുഖമുദ്രയാണ് മേല്പറഞ്ഞവ . അവരുടെ കാവൽക്കാരെ ദൈവത്തിന്റെ അവതാരങ്ങളായി കാണുന്നവരാണ് ഇന്നത്തെ ഭക്തർ -  അതിനിടയ്ക്ക് നിങ്ങളെപോലെയുള്ളവരെ അവർ വിളിക്കുന്നത് ലിബറൽ എന്നാണ് ..  

"കാപട്യകണ്ടകം കർക്കശത കൊടും 
കാളാശ്മകണ്ടം നിറഞ്ഞതാണീ ലോകം 
ഞെട്ടിത്തെറിക്കും  വിടരാൻ തുടങ്ങുന്ന 
മൊട്ടുപോലുള്ള മാനസമിതു കാണുകിൽ " (ചങ്ങമ്പുഴ )



Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-9: ഡോ. പോള്‍ മണലില്‍)
തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം ഒരു അവലോകനം: ജോസഫ് തെക്കേമുറിയിൽ ജർമ്മനി
തൂക്കുകയറിൽ കുരുങ്ങുന്ന പെൺകഴുത്ത് (എഴുതാപ്പുറങ്ങൾ - 78: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)
നൂറായിരം നുണകൾകൊണ്ട് തീർത്ത വൻമതിലിനപ്പുറം വളർന്ന പെരുമരം (സജീഷ്‌ നാരായൺ)
തമിഴകം വാഴാന്‍ ബിജെപി (സനൂബ് ശശിധരൻ)
യാഥാസ്ഥിക സമ്മേളനത്തിൽ ട്രംപ് ഉയർത്തിയ വെല്ലുവിളികൾ (ആൻഡ്രുസ്)
കാഴ്ചക്കാർ കൂടി; വരുമാനം തകർന്നു തരിപ്പണമായി; കോവിഡിന്റെ ഇരയായി മാധ്യമങ്ങൾ-ഐ.പി.സി.എൻ.എ മാധ്യമ സംഗമം  
കുട്ടികളെ കരുതുന്ന പ്രസിഡന്റ് ബൈഡൻ  (മാത്യു ജോയിസ്, ലാസ് വേഗാസ്)
ബംഗാള്‍ പിടിക്കാന്‍ ബിജെപി (തെരെഞ്ഞെടുപ്പ് രംഗം-2   സനൂബ്  ശശിധരൻ)
ഡബിള്‍ ബ്രൈറ്റ്--ഡിജിറ്റല്‍ വിപ്ലവം സമരപഥങ്ങളെ കൂട്ടിയിണക്കുന്നെന്നു മീന ടി. പിള്ള (കുര്യന്‍ പാമ്പാടി)
ദിശ രവിക്ക് സ്വാതന്ത്ര്യം, വിയോജിപ്പിനും (ദല്‍ഹികത്ത് : പി.വി.തോമസ്)
ഒര്‍ലാണ്ടോയിലെ കാളകുട്ടി; യാഥാസ്ഥിതിക കൂട്ടായ്മ സി പി എ സി സമ്മേളനം (ആന്‍ഡ്രുസ്)
ജനുവരി 6 നു നടന്ന ഭീകര ആക്രമണം ആവർത്തിക്കുമോ? 
അസം ബിജെപിക്ക് അഭിമാനപ്രശ്‌നം (തെരെഞ്ഞെടുപ്പ് രംഗം-1  സനൂബ്  ശശിധരൻ)
അമേരിക്കന്‍ മലയാളികളുടെ വിവാഹ തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി പരാതി
വിസ ബുള്ളറ്റിൻ, മാർച്ച്, 2021
പേടിക്കണം ഇടതുപക്ഷം; രാഹുൽ വരുന്നു : ആൻസി സാജൻ
ബിഗ് ബോസിൽ യു.എസ്. മലയാളി മിഷേലിന്റെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി
ആഴക്കടല്‍: ചെന്നിത്തല ജോര്‍ജ്കുട്ടിയായി ഇട്ട ട്വിസ്റ്റ് (സനുബ് ശശിധരൻ)
മണ്ണടിഞ്ഞ് ട്രംപ് പ്ലാസ; മരടിലെ ഫ്‌ളാറ്റ് തകര്‍ക്കലിനു സമാനമായ അന്ത്യം! (ജോര്‍ജ് തുമ്പയില്‍)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut