Image

കേന്ദ്രനിയമം അനുസരിക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്‌: മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ ഗവര്‍ണര്‍

Published on 15 December, 2019
കേന്ദ്രനിയമം അനുസരിക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്‌: മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ ഗവര്‍ണര്‍

കൊച്ചി: പൗരത്വ നിയമ ഭേദഗതി കേരളത്തില്‍ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍. ഇന്ത്യയൊട്ടാകെ നടക്കുന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന്‌ കരുതുന്നുവെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

'ഒരു സമുദായത്തെ ലക്ഷ്യംവെച്ചിട്ടുള്ളതല്ല പൗരത്വ ഭേദഗതി.ഭരണഘടന അനുസരിച്ച്‌ കേന്ദ്രനിയമം അനുസരിക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്‌. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട്‌ ആശങ്ക വേണ്ട.രാഷ്ട്രീയ തീരുമാനങ്ങളിലൂടെ ജനങ്ങള്‍ക്ക്‌ എന്ത്‌ പ്രശ്‌നമുണ്ടായാലും സംരക്ഷകരായി കോടതിയുണ്ട്‌'-ഗവര്‍ണര്‍ പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ ഭരണപക്ഷവും പ്രതിപക്ഷവും നാളെ സംയുക്ത പ്രക്ഷോഭം നടത്താനിരിക്കുകയാണ്‌.രാവിലെ 10 മണിമുതല്‍ പാളയം രക്തസാക്ഷി മണ്ഡപത്തിലാണ്‌ സംയുക്ത പ്രതിഷേധം നടക്കുക.
പൗരത്വഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കാമെന്ന്‌ ആരും കരുതേണ്ടെന്ന്‌ പിണറായി വിജയന്‍ നേരത്തേ പറഞ്ഞിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക