Image

പൗരത്വ ഭേദഗതി: ദേശീയ അവാര്‍ഡ്‌ ചടങ്ങ്‌ ബഹിഷ്‌കരിച്ച്‌ സുഡാനി ടീം

Published on 15 December, 2019
പൗരത്വ ഭേദഗതി: ദേശീയ അവാര്‍ഡ്‌ ചടങ്ങ്‌ ബഹിഷ്‌കരിച്ച്‌ സുഡാനി ടീം


പൗരത്വ ഭേദഗതിയിലും എന്‍.ആര്‍.സി നടപ്പാക്കുന്നതിലും പ്രതിഷേധമുയര്‍ത്തി ദേശീയ ചലച്ചിത്ര അവാര്‍ഡ്‌ ചടങ്ങ്‌ ബഹിഷ്‌കരിക്കാന്‍ സുഡാനി ഫ്രം നൈജീരിയ ടീം. സംവിധായകന്‍ സക്കരിയ മുഹമ്മദും സഹതിരക്കഥാകൃത്ത്‌ മുഹസിന്‍ പരാരിയും നിര്‍മ്മാതാക്കളായ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്‌ എന്നിവരുമാണ്‌ ദേശീയ ചലച്ചിത്ര അവാര്‍ഡ്‌ വിതരണ ചടങ്ങില്‍ നിന്ന്‌ വിട്ടുനില്‍ക്കുന്നത്‌. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ സിനിമാ പുരസ്‌കാരമാണ്‌ സുഡാനി ഫ്രം നൈജീരിയ നേടിയത്‌.

പൗരത്വ ഭേദഗതിക്കെതിരെ ചലച്ചിത്രകാരന്‍ എന്ന നിലയ്‌ക്കും പൗരനെന്ന നിലയിലും പ്രതിഷേധിക്കാനുള്ള അവസരമായാണ്‌ ഈ ചടങ്ങില്‍ നിന്ന്‌ വിട്ടുനില്‍ക്കാനുള്ള തീരുമാനത്തെ കാണുന്നതെന്ന്‌ സുഡാനി ഫ്രം നൈജീരിയ സംവിധായകന്‍ സക്കരിയ മുഹമ്മദ്‌ പ്രതികരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക