Image

ഒ.സി.ഐ. കാര്‍ഡിന്റെ ഗ്ലാമര്‍ പോയി; നിസാര കാര്യത്തിനും റദ്ദാക്കാം

Published on 14 December, 2019
ഒ.സി.ഐ. കാര്‍ഡിന്റെ ഗ്ലാമര്‍ പോയി; നിസാര കാര്യത്തിനും റദ്ദാക്കാം
ഒ.സി.ഐ. കാര്‍ഡിനു വേണ്ടി ഇനി അധികം മുറവിളി കൂട്ടേണ്ടി വരില്ല. പൗരത്വ ഭേദഗതി ബില്ലില്‍ ഒ.സി.ഐ. കാര്‍ഡിന്റെ പ്രാധാന്യം കുറക്കാനുള്ള ഭേദഗതികളും സര്‍ക്കാര്‍ അധികമാരും ശ്രദ്ധിക്കാതെ പാസാക്കിയെടുത്തു.

അതിന്റെ ആവശ്യമെന്തായിരുന്നുവെന്നാണു ഇനി അറിയേണ്ടത്. കോണ്‍ഗ്രസിന്റെ ഭരണ കാലത്ത് വയലാര്‍ രവിയെപ്പോലുള്ളവര്‍ ഒരു ഉപകാരവും ചെയ്യാതിരുന്നപ്പോള്‍ പാശ്ചാത്യ രാജ്യങ്ങളിലുള്ള പ്രവാസികളുടെ പ്രാധാന്യം മനസിലാക്കിയത് ബി.ജെ.പി ആണ്. ഈ നാടുകളില്‍ ബി.ജെ.പിക്കും ആര്‍.എസ്.എസിനും ഏറെ പിന്തുണ ഉണ്ടെന്നതു തന്നെ കാരണം

ഡോ. മന്‍മോഹന്‍ സിങ്ങ് പ്രധാനമന്ത്രിയായിരിക്കെ ഒന്നാം യുപിഎ. സര്‍ക്കാര്‍ കൊണ്ടുവന്നതാണ് ഒ.സി.ഐ. കാര്‍ഡ്.ഇന്ത്യയിലേക്ക് എപ്പോള്‍ വേണമെങ്കിലും പോയി വരാനും എത്രകാലം വേണമെങ്കിലും താമസിക്കാനും പഠിക്കാനും ജോലി ചെയ്യാനുമുള്ള അവകാശങ്ങള്‍ ഒ.സി.ഐ കാര്‍ഡ് വഴി ലഭിക്കുന്നു.

മൂന്നു കാര്യങ്ങളിലൊഴിച്ച് ബാക്കി എല്ലാ കാര്യത്തിലും ഗള്‍ഫിലും മറ്റും ഉള്ള എന്‍.ആര്‍.ഐ.കള്‍ക്കു തുല്യമായിരിക്കും ഓ.സി.ഐ. കാര്‍ഡ് ഉള്ളവര്‍ എന്നാണു പറഞ്ഞിരുന്നത്. വോട്ടു ചെയ്യാന്‍ പറ്റില്ല, ഇലക്ഷനു നില്ക്കാന്‍ പറ്റില്ല, ക്രുഷി-തോട്ട ഭൂമി വാങ്ങാന്‍ പറ്റില്ല എന്നിവ.

അങ്ങനെ ഇരിക്കെ ആണു ഹൂസ്റ്റണ്‍ കോണ്‍സുലേറ്റ് ടെക്‌സസിലെ ഒരു ഡോക്ടറുടെ ഒ.സി.ഐ. റദ്ദാക്കിയത്. നാട്ടില്‍ പോയപ്പോള്‍ ഏതോ ആശുപത്രിയില്‍ സേവനം അനുഷ്ടിച്ചുവെന്നും അത് മിഷനറി പ്രവര്‍ത്തനം ആണെന്നുമായിരുന്നു കണ്ടെത്തല്‍. ഡോക്ടര്‍ അത് ഡല്‍ ഹി ഹൈ കോടതിയില്‍ ചോദ്യം ചെയ്തു. കോടതി ഡോക്ടര്‍ക്ക് അനുകൂലമായി വിധിച്ചു.

എന്തായാലും അതിനു ശേഷം ഒ.സി.ഐ. ചട്ടങ്ങളില്‍ മൂന്നു വകുപ്പു കൂടി എഴുതി ചേര്‍ത്തു. മിഷനറി വര്‍ക്ക്, മൗണ്ടനിയറിംഗ്, ജേര്‍ണലിസം എന്നിവ പാടില്ല എന്ന്. എന്താണോ അതു കൊണ്ട് അര്‍ഥമാക്കുന്നത് എന്ന് വ്യക്തമല്ല.

ഈ സാഹചര്യത്തിലാണു പുതിയ നിയന്ത്രണങ്ങള്‍ പൗരത്വ ഭേദഗതി ബില്ലില്‍ വന്നിരിക്കുന്നത്.

ഒ.സി.ഐ. കാര്‍ഡ്റദ്ദാക്കാന്‍ പുതിയ കാരണം പൗരത്വ ഭേദഗതീ ബില്ലില്‍ ചേര്‍ത്തിരിക്കുന്നു.രാജ്യത്തെ 'നിലവിലുള്ള' ഏതെങ്കിലും നിയമത്തിന് എതിരായി പ്രവര്‍ത്തിച്ചാലും ഒസിഐ. റദ്ദാക്കാമെന്നാണു പുതിയ ഭേദഗതി. ആ നിയമം ഏതൊക്കെ എന്നു സര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്യും. കാര്‍ഡ് റദ്ദാക്കുന്നതിനു മുന്‍പ് വിശദീകരണം നല്കാന്‍ ന്യായമായ സമയം അനുവദിക്കണം എന്നും പറയുന്നു.

റജിസ്‌ട്രേഷന്‍ വ്യാജമാണെന്ന് കണ്ടെത്തിയാല്‍ റദ്ദാക്കാന്‍ നേരത്തെ വ്യവസ്ഥ ഉണ്ടായിരുന്നു.അതു പോലെ ഒ.സി.ഐ. കിട്ടിഅഞ്ചുവര്‍ഷത്തിനുള്ളില്‍ രണ്ടോ അതിലധികമോ വര്‍ഷം ഏതു രാജ്യത്തു ജയില്‍ശിക്ഷയ്ക്കുവിധേയനായാലും അതു റദ്ദാക്കാം. ഇന്ത്യയുടെപരമാധികാരത്തിനും സുരക്ഷയ്ക്കും എതിരായി പ്രവര്‍ത്തിച്ചാലും റദ്ദാക്കാന്‍മുന്‍പെ തന്നെ വകുപ്പ് ഉണ്ടായിരുന്നു

പുതിയ ഭേദഗതി വന്നതോടെ ഒ.സി.ഐ. കാര്‍ഡു റദ്ദാക്കുക എളുപ്പമായി. വിദേശത്തിരുന്നു സര്‍ക്കാറിനെയും മറ്റും വിമര്‍ശിച്ചാല്‍ പോലും നടപടി എടുക്കാന്‍ പറ്റുമെന്നു വിദഗ്ദര്‍ പറയുന്നു.'നവമാധ്യമങ്ങള്‍ വഴിയുള്ള സന്ദേശങ്ങളും കമന്റുകളും പോലും ദേശവിരുദ്ധമെന്നും രാജ്യദ്രോഹപരമെന്നും വ്യാഖ്യാനിച്ചു വേണമെങ്കില്‍ പൊലീസിന് കേസെടുക്കാം. ഇത്തരമൊരു കേസുപോലും ഒരു പ്രവാസിയുടെ ഒസിഐ. കാര്‍ഡ് റദ്ദുചെയ്യുന്നതിലേക്ക് കാര്യങ്ങളെത്തിക്കാമെന്നു മനോരമ റിപ്പോര്‍ട്ട് പറയുന്നു.

ഒരിക്കല്‍ ഒസിഐ. കാര്‍ഡ് റദ്ദ് ചെയ്താല്‍ പിന്നെസന്ദര്‍ശന വിസ കിട്ടുന്നതും പ്രശ്‌നമാകാം. ഇന്ത്യയില്‍ സ്വത്തുക്കളുംബന്ധുക്കളുമൊക്കെയുള്ളവര്‍ക്ക് ഇത് വിഷമമാകും. ഇന്ത്യയില്‍ വച്ച് കാര്‍ഡ് റദ്ദാക്കിയാല്‍ ഉടന്‍തന്നെ രാജ്യം വിടേണ്ടിയും വരും.

വിദേശത്തിരുന്നു സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും വിമര്‍ശിക്കുകയും സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സഭ്യമല്ലാതെ സംസാരിക്കുകയും ചെയ്യുന്നവര്‍ക്കെല്ലാം വേണ്ടിവന്നാല്‍ കൂച്ചുവിലങ്ങിടാന്‍ ഇതിലൂടെ സാധിക്കുമെന്നു മനോരമ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. താഴെ കാണുക.

ചുരുക്കത്തില്‍ പഴയ ഗ്ലാമറൊന്നും ഇനി ഒ.സി.ഐ. കാര്‍ഡിനില്ല. നാട്ടില്‍ വലിയ താല്പര്യങ്ങളില്ലാത്ത രണ്ടാം തലമുറ അത് എടുക്കണോ എന്നും ചിന്തിക്കണം. എന്നോ ഒരിക്കല്‍ പോകാന്‍ വിസ ഓണ്‍ അറൈവല്‍, ദീര്‍ഘകാല വിസ ഒക്കെ ഉണ്ട്.

 In section 7D of the principal Act,—

(i) after clause (d), the following clause shall be inserted, namely:—

"(da) the Overseas Citizen of India Cardholder has violated any of the provisions of this Act or provisions of any other law for time being in force as may be specified by the Central Government in the notification published in the Official Gazette; or"

(ii) after clause (f), the following proviso shall be inserted, namely:—

"Provided that no order under this section shall be passed unless the Overseas Citizen of India Cardholder has been given a reasonable opportunity of being heard.".

Amendment of section 18

 https://www.manoramaonline.com/global-malayali/europe/2019/12/13/cab-has-provisions-to-cancel-the-registration-of-oci-cardholders-if-they-violate-any-law.html

Join WhatsApp News
Indian American 2019-12-14 23:09:57
തങ്ങൾ എന്നും അധികാരത്തിൽ ഇരിക്കും എന്ന വ്യാമോഹത്താലായിരിക്കും സംഘ പരിവാരം ഇത്തരം കരിനിയമങ്ങൾ കൊണ്ട് വരുന്നത്. പക്ഷെ എതിരാളികൾ അധികാരത്തിൽ വന്നാൽ  ഇത്തരം നിയമങ്ങൾ അവർക്കെതിരെയും പ്രയോഗിക്കപ്പെടുമെന്നു മറക്കണ്ട 
observer 2019-12-15 00:40:08
പൗരത്വ ഭേദഗതി നിയമം നടപ്പാകുന്നതോടെ മലയാളികളടക്കം വിദേശത്ത് കുടിയേറിയ ഇന്ത്യക്കാരുടെ ഭാവിയും ഭീഷണിയില്‍.

യൂറോപ്യന്‍ രാജ്യങ്ങള്‍, അമേരിക്ക, ഓസ്ട്രേലിയ, ക്യാനഡ എന്നിവിടങ്ങളില്‍ കുടിയേറിയവരുടെ വിദേശ ഇന്ത്യകാര്‍ഡ് (ഒസിഐ) റദ്ദാക്കാന്‍ പരിധിയില്ലാത്ത അധികാരം ഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാരിന് ലഭിച്ചു.

രാജ്യത്തെ നിലവിലുള്ള ഏതു നിയമത്തിന്റെ ലംഘനവും വിജ്ഞാപനത്തിലൂടെ കേന്ദ്രത്തിന് ഒസിഐ കാര്‍ഡ് റദ്ദാക്കാനുള്ള ഉപാധിയാക്കിമാറ്റാം.

ഇതിന് പാര്‍ലമെന്റിന്റെ അനുമതി തേടേണ്ടതില്ല. ചെറിയ നിയമലംഘനം പോലും പൗരത്വനിഷേധത്തിന് വഴിവെയ്ക്കുന്ന സാഹചര്യം ഇതോടെ സൃഷ്ടിക്കപ്പെടും.

എപ്പോള്‍ വേണമെങ്കിലും ആരേയും ലക്ഷ്യംവച്ച് കേന്ദ്രത്തിന് ഈ അധികാരം വിനിയോഗിക്കാം. ക്രിസ്ത്യന്‍, സിഖ് വിഭാഗക്കാരായ ദശലക്ഷക്കണക്കിന് വിദേശ ഇന്ത്യക്കാരാണ് ഒസിഐ റദ്ദാക്കല്‍ ഭീഷണി നേരിടേണ്ടിവരിക.

അമിതാധികാരപ്രയോഗം തടയാന്‍ എക്സിക്യൂട്ടീവിന്റെ അധികാരത്തിന് പരിധി നിശ്ചയിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നിലനില്‍ക്കെയാണ് പാര്‍ലമെന്റിനെ മറികടന്നുള്ള അധികാരം ഭേദ?ഗതിയിലൂടെ എക്‌സിക്യൂട്ടീവിന് ലഭിച്ചത്.

കേരളത്തില്‍നിന്നുള്ള ലക്ഷക്കണക്കിനുപേര്‍ യൂറോപ്പിലും ഓസ്ട്രേലിയയിലും അമേരിക്കയിലും ജോലിചെയ്യുന്നുണ്ട്. ഇവരില്‍ ഭൂരിപക്ഷവും ഒസിഐ കാര്‍ഡ് ഉപയോഗിക്കുന്നവരാണ്. ക്യാനഡയിലും ബ്രിട്ടനിലും ഓസ്ട്രേലിയയിലും മറ്റും ലക്ഷക്കണക്കിന് സിഖുകാര്‍ ജോലിചെയ്യുന്നുണ്ട്. Kairali
ബേസ്മെന്റില്‍ സ്റ്റേജ് കെട്ടിയവര്‍ 2019-12-15 07:12:37
കോണ്‍സുലേറ്റില്‍  വലിയ പിടിപാട് ഉള്ളവരും, അവിടെ കുടികിടപ്പ് ആണെന്ന് ഇ മലയാളിയില്‍ എഴുതിയവരും വീടിന്‍റെ ബേസ് മെന്റില്‍ സ്റ്റേജ് കെട്ടി പ്രസങ്ങിച്ചവരും ഒക്കെ എന്തിയേ?
-സരസമ്മ NY
ഹി ഹി ഹീ ഹി 2019-12-15 21:21:21
ഇപ്പ ശരിയാക്കി തരാം എന്ന് പറഞ്ഞ തൊമ്മനും , ചേട്ടനും അനിയനും ഒക്കെ എവിടെപ്പോയി .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക