Image

സ​വാ​ള വി​ല​യി​ല്‍ ദ​മ്ബ​തി​ക​ളുടെ പ്രതിഷേധം ‍: ഹാ​രാ​ര്‍​പ്പ​ണം നടത്തിയത് സവാള മാല ഉപയോ​ഗിച്ച്‌

Published on 14 December, 2019
സ​വാ​ള വി​ല​യി​ല്‍ ദ​മ്ബ​തി​ക​ളുടെ പ്രതിഷേധം ‍: ഹാ​രാ​ര്‍​പ്പ​ണം നടത്തിയത് സവാള മാല ഉപയോ​ഗിച്ച്‌

വാ​രാ​ണ​സി: വി​വാ​ഹ​ത​രാ​യ ദ​മ്ബ​തി​ക​ള്‍ പ​ര​സ്പ​രം പൂ​മാ​ല ചാ​ര്‍​ത്തു​ന്ന ച​ട​ങ്ങ് ഇ​ന്ത്യ​ന്‍ പാ​ര​മ്ബ​ര്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ വാ​രാ​ണ​സി​യി​ല്‍ അ​ടു​ത്തി​ടെ വി​വാ​ഹി​ത​രാ​യ ദമ്ബ​തി​ക​ള്‍ ഇ​ന്ത്യ​യി​ല്‍ ഇ​പ്പോ​ള്‍ ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള സാ​ധ​നം ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ഇ​വ​രു​ടെ ഹാ​രാ​ര്‍​പ്പ​ണം.

സ​വാ​ള, വെ​ളു​ത്തു​ള്ളി മാ​ല​ക​ളാ​യി​രു​ന്നു ദ​മ്ബതി​ക​ള്‍ ക​ഴു​ത്തി​ല്‍ അ​ണി​ഞ്ഞ​ത്. വി​ല മാ​നം​മു​ട്ടെ ഉ​യ​ര്‍​ന്ന​തോ​ടെ ജ​ന​ങ്ങ​ള്‍ സ്വ​ര്‍​ണം​പോ​ലെ​യാ​ണ് സ​വാ​ള​യെ പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​തി​നാ​ലാ​ണ് ദമ്ബ​തി​ക​ള്‍​ക്ക് ഉ​ള്ളി​മാ​ല ന​ല്‍​കി​യ​തെ​ന്ന് സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി നേ​താ​വ് ക​മ​ല്‍ പ​ട്ടേ​ല്‍ പ​റ​ഞ്ഞു.സ​വാ​ള വി​ല​യി​ല്‍ പ്ര​തി​ഷേ​ധി​ക്കാ​ന്‍ കൂ​ടി​യാ​ണ് വാ​രാ​ണ​സി ദ​മ്ബ​തി​ക​ള്‍ വേ​റി​ട്ട വ​ഴി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക