Image

ബലാത്സംഗ കേസില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്‌ത്‌ 21 ദിവസത്തിനകം വധശിക്ഷ നടപ്പാക്കുന്ന നിയമം കേരളത്തിലും വരുമെന്ന്‌ മന്ത്രി

Published on 14 December, 2019
ബലാത്സംഗ കേസില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്‌ത്‌ 21 ദിവസത്തിനകം വധശിക്ഷ നടപ്പാക്കുന്ന നിയമം കേരളത്തിലും വരുമെന്ന്‌  മന്ത്രി


തിരുവനന്തപുരം:ബലാത്സംഗ കേസിലെ പ്രതികള്‍ക്ക്‌ ആന്ധ്ര മോഡല്‍ വിധി നടപ്പാക്കണമെന്നും കേസ്‌ രജിസ്റ്റര്‍ ചെയ്‌ത്‌ 21 ദിവസത്തിനകം വധശിക്ഷ നടപ്പാക്കുന്ന നിയമം കേരളത്തിലും കൊണ്ടുവരുമെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ.

ആന്ധ്ര മോഡല്‍ നിയമം കേരളത്തില്‍ നടപ്പിലാക്കുന്ന കാര്യം നിയമ വിദഗ്‌ധരുമായി ചര്‍ച്ച ചെയ്യും. അന്തിമ തീരുമാനം സര്‍ക്കാര്‍ എടുക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. 

കേരളത്തില്‍ നിവലവില്‍ ബലാത്സംഗ കേസുകളില്‍ ശക്തമായ ശിക്ഷ നല്‍കുന്ന നിയമം ഉണ്ട്‌. എന്നാല്‍ ശിക്ഷ നടപ്പാക്കുന്നതിലെ കാലതാമസമുണ്ട്‌. ഇത്‌ ഇത്തരം കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു. ഇത്‌ തടയാനാണ്‌ ഇത്തരം നിയമം കൊണ്ടു വരുന്നതെന്ന്‌ മന്ത്രി പറഞ്ഞു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക