Image

സമാജ്‌വാദി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ 'ഉള്ളിമാല'കള്‍ പരസ്‌പരം അണിയിച്ചൊരു കല്ല്യാണം

Published on 14 December, 2019
സമാജ്‌വാദി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ 'ഉള്ളിമാല'കള്‍  പരസ്‌പരം അണിയിച്ചൊരു കല്ല്യാണം

ലഖ്‌്നൗ: ഉള്ളിവില വര്‍ധനവില്‍ വാരണാസിയില്‍ സമാജ്‌ വാദി പാര്‍ട്ടിക്കാര്‍ പ്രതിഷേധിച്ചത്‌  ഉള്ളിക്കല്യാണം നടത്തിയാണ്‌.  വധുവും വരനും പരസ്‌പരമണിയിച്ചത്‌ ഉള്ളിമാലകള്‍. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പലരും ഉള്ളിയാണ്‌ സമ്മാനിച്ചത്‌.

നിത്യോപയോഗ വസ്‌തുവായ ഉള്ളിവിലയിലുണ്ടായ വര്‍ധനവ്‌ ഉള്ളിയുടെ വില്‍പനയിലും ഉപയോഗത്തിലും കുറവ്‌ വരുത്തിയിട്ടുണ്ട്‌. കിലോ 120 രൂപ വരെ വിലയാണ്‌ നിലവില്‍ ഉള്ളിയ്‌ക്ക്‌. 

ഉള്ളിയുടെ ഉയര്‍ന്ന വില പരിഗണിച്ചാണ്‌ ഇത്തരമൊരു തീരുമാനമെടുത്തതെന്ന്‌ വധൂവരന്മാരുടെ ബന്ധുക്കള്‍ പറയുന്നു.

പൂമാലയ്‌ക്കു പകരമായി വധൂവരന്മാര്‍ പ്രതിഷേധിക്കാനായി ഉള്ളിമാല ഉപയോഗിക്കാമെന്ന്‌ തീരുമാനിക്കുകയായിരുന്നു. ഉള്ളിയും വെളുത്തുള്ളിയും ഉപയോഗിച്ചാണ്‌ വിവാഹത്തിന്‌ മാല നിര്‍മ്മിച്ചത്‌. അലങ്കാരത്തിനും പൂക്കള്‍ ഒഴിവാക്കി ഉള്ളിയാണ്‌ ഉപയോഗിച്ചത്‌. 

ഉള്ളിവിലയില്‍ പ്രതിഷേധിച്ചാണ്‌ ഇത്തരത്തിലൊരു വിവാഹം സംഘടിപ്പിക്കാന്‍ വധൂവരന്മാരുടെ ബന്ധുക്കള്‍ തീരുമാനിച്ചതെന്ന്‌ സമാജ്‌ വാദി പാര്‍ട്ടി നേതാക്കളായ കമല്‍ പട്ടേലും സത്യപ്രകാശും പറഞ്ഞു.

 വധൂവരന്മാര്‍ ഉള്ളിവിലയിലുണ്ടായ വന്‍ വര്‍ധനയില്‍ പ്രതിഷേധിക്കുകയായിരുന്നെന്ന്‌ സ്ഥലത്തെ സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ കമല്‍ പട്ടേല്‍ അറിയിച്ചു. സ്വര്‍ണത്തിന്റെ വില പോലെയാണ്‌ ഉള്ളിവില കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുന്നതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.
വാരാണസിയിലെ വിപണിയില്‍ ഉള്ളിക്ക്‌ ഇപ്പോള്‍ കിലോ 120 രൂപ വിലയുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക