Image

ക്രിസ്മസിന്റെ പിറ്റേന്ന് 2,000 അടി വീതിയുള്ള ഛിന്നഗ്രഹം ഭൂമിയെ കടന്നുപോകുമെന്ന് നാസ

മൊയ്തീന്‍ പുത്തന്‍ചിറ Published on 14 December, 2019
ക്രിസ്മസിന്റെ പിറ്റേന്ന് 2,000 അടി വീതിയുള്ള ഛിന്നഗ്രഹം ഭൂമിയെ കടന്നുപോകുമെന്ന് നാസ
വാഷിംഗ്ടണ്‍: ക്രിസ്മസ് ദിനത്തിന്റെ പിറ്റേന്ന് ഒരു വലിയ ഛിന്നഗ്രഹം ഭൂമിയുടെ സമീപത്തുകൂടെ സുരക്ഷിതമായി കടന്നുപോകുമെന്ന് നാസ പറയുന്നു.

310442 (2000 CH59) എന്നറിയപ്പെടുന്ന ഈ ബഹിരാകാശ പാറ ഡിസംബര്‍ 26 ന് രാവിലെ 07:54ന് (UTC) (2:54 a.m. EST) ഭൂമിയോട് ഏറ്റവും അടുത്തുവരും. ഈ സമയത്ത് ഇത് ഭൂമിയില്‍ നിന്ന് 0.05 ജ്യോതിശാസ്ത്ര യൂണിറ്റുകള്‍ അഥവാ 4.5 ദശലക്ഷം മൈല്‍ അകലെയായിരിക്കുമെന്ന് നാസയുടെ സെന്റര്‍ ഫോര്‍ നിയര്‍ എര്‍ത്ത് ഒബ്ജക്റ്റ് സ്റ്റഡീസില്‍ (സി.എന്‍.ഇ.ഒ.എസ്) നിന്നുള്ള ഡാറ്റ സൂചിപ്പിക്കുന്നു.

ഈ ഛിന്നഗ്രഹ സമീപനം ജ്യോതിശാസ്ത്രപരമായി വളരെ അടുപ്പമുള്ളതാണെന്ന് സി.എന്‍.ഇ.ഒ.എസ് ഡയറക്ടര്‍ പോള്‍ ചോഡാസ് പറഞ്ഞു. ഈ ഛിന്നഗ്രഹത്തിന്റെ ഗുണങ്ങളെക്കുറിച്ച് നമുക്ക് വളരെക്കുറച്ചേ അറിയൂവെങ്കിലും, ചോഡാസ് പറയുന്നതനുസരിച്ച്, അതിന്റെ തെളിച്ചത്തെ അടിസ്ഥാനമാക്കി അതിന്റെ വലിപ്പം എത്രയുണ്ടാകുമെന്ന് നമുക്ക് ഒരു ഏകദേശ ധാരണയുണ്ട്.

ഇതിന് 919 മുതല്‍ 2,034 അടി വരെ വ്യാസമുണ്ടാകുമെന്ന് സിഎന്‍ഇഎസ് കണക്കാക്കുന്നു. മുകളിലെ എസ്റ്റിമേറ്റ് എടുക്കുകയാണെങ്കില്‍, ഇത് 1700 അടിയിലധികം ഉയരമുള്ള ചിക്കാഗോയിലെ വില്ലിസ് ടവറിനേക്കാള്‍ (സിയേഴ്‌സ് ടവര്‍) അല്പം വലുതായിരിക്കും.  

സിഎന്‍ഇഒഎസ് പറയുന്നതനുസരിച്ച്, ഛിന്നഗ്രഹം ഭൂമിയെ മറികടന്ന് മണിക്കൂറില്‍ 27,500 മൈല്‍ വേഗതയില്‍ സഞ്ചരിക്കും. അതായത് ഒരു എഫ് 16 ജെറ്റ് യുദ്ധവിമാനത്തെക്കാള്‍ 18 മടങ്ങ് വേഗത്തില്‍.

 ഇഒ59നെ ഭൂമിക്കു സമീപമുള്ള ഒബ്ജക്റ്റ് (NEO) എന്നാണ് വിശേഷിപ്പിക്കുന്നത്.  സൂര്യനു ചുറ്റും സഞ്ചരിക്കുന്ന ഏത് ധൂമകേതുവും അല്ലെങ്കില്‍ ഛിന്നഗ്രഹവും, നക്ഷത്രത്തിന്റെ 121 ദശലക്ഷം മൈലിനുള്ളിലും ഭൂമിയുടെ ഭ്രമണപഥത്തിന്റെ 30 ദശലക്ഷം മൈലിലും സഞ്ചരിക്കുന്നു.

കൂടാതെ, ഇഒ59 നെ 'അപകടകരമായേക്കാവുന്നവ' എന്ന് തരംതിരിച്ചിട്ടുണ്ട്. കാരണം ഇത് 460 അടിയിലധികം വ്യാസമുള്ളതായാണ് കണക്കാക്കപ്പെടുന്നത്. മാത്രമല്ല, ഭാവിയിലെ ഇതിന്റെ പാത ഭൂമിയുടെ 0.05 ജ്യോതിശാസ്ത്ര യൂണിറ്റുകള്‍ക്കുള്ളിലായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.

'നിരവധി നൂറ്റാണ്ടുകളിലും സഹസ്രാബ്ദങ്ങളിലും ഇഒ59 ഛിന്നഗ്രഹങ്ങള്‍ ഭൂമി മുറിച്ചുകടക്കുന്ന ഭ്രമണപഥങ്ങളായി പരിണമിച്ചേക്കാം,' ചോഡാസ് പറഞ്ഞു. 'അതിനാല്‍ വരും ദശകങ്ങളില്‍ അവയെ നിരീക്ഷിക്കുന്നതും അവയുടെ ഭ്രമണപഥങ്ങള്‍ എങ്ങനെ വികസിക്കുന്നുവെന്ന് പഠിക്കുന്നതും ഉചിതമായിരിക്കും.'

ഇഒ59 ന്റെ കാര്യത്തില്‍, ഈ ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥം നമുക്ക് നന്നായി അറിയാം. അടുത്ത നൂറ്റാണ്ടിലോ അതിനുശേഷമോ ബഹിരാകാശ പാറ ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയില്ലെന്ന് സി.എന്‍.ഇ.ഒ.എസ് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു. 2000 ഫെബ്രുവരി 2 ന് ലിനിയര്‍ സര്‍വേയാണ് ഇത് ആദ്യമായി കണ്ടെത്തിയത്. അന്നുമുതല്‍ ശാസ്ത്രജ്ഞര്‍ ഇത് നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.

നിലവില്‍ 460 അടി വ്യാസമുള്ള 25,000 എന്‍.ഇ.ഒ.കളെക്കുറിച്ച് നമുക്കറിയാം, മൊത്തം കണക്കുകളുടെ 35 ശതമാനം ഞങ്ങള്‍ കണ്ടെത്തിയതായി ചോഡാസ് പറഞ്ഞു.

'എന്നാല്‍ 10 മീറ്ററില്‍ (33 അടി) വലുപ്പമുള്ള എല്ലാം കണക്കാക്കിയാല്‍, മൊത്തം ജനസംഖ്യ 100 ദശലക്ഷം പോലെയാണ്. അതില്‍ ഒരു ശതമാനം മാത്രമേ ഞങ്ങള്‍ കണ്ടെത്തിയിട്ടുള്ളൂ,' ചോഡാസ് പറഞ്ഞു. 'അപകടകരമായ ഛിന്നഗ്രഹങ്ങള്‍ക്ക് (പി.എച്ച്.എ) ആകെ ജനസംഖ്യ 5,000 ആയിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു.'

ക്രിസ്മസിന്റെ പിറ്റേന്ന് 2,000 അടി വീതിയുള്ള ഛിന്നഗ്രഹം ഭൂമിയെ കടന്നുപോകുമെന്ന് നാസ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക