Image

സമരം: ദമാം ഫ്ളൈറ്റ് ഇന്നു മുടങ്ങും

Published on 13 May, 2012
സമരം: ദമാം ഫ്ളൈറ്റ് ഇന്നു മുടങ്ങും
നെടുമ്പാശേരി: പൈലറ്റുമാരുടെ സമരം മൂലം എയര്‍ ഇന്ത്യയുടെ ദമാം ഫ്ളൈറ്റ് ഇന്നുമുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരത്തുനിന്നും വൈകുന്നേരം 4.10ന് കൊച്ചിയില്‍ വന്ന് അഞ്ചിന് ദമാമിലേക്കു പോകുന്ന ഐഎക്സ് 481-ാം നമ്പര്‍ ഫ്ളൈറ്റാണ് മുടങ്ങുക. ഇന്നലെ തിരുവനന്തപുരത്തുനിന്നുള്ള എയര്‍ഇന്ത്യയുടെ ദോഹ - ബഹ്റിന്‍ ഫ്ളൈറ്റും കോഴിക്കോട് നിന്നുള്ള മസ്കറ്റ്, ഷാര്‍ജ, റിയാദ് ഫ്ളൈറ്റുകളും മുടങ്ങി. സമരം ചെയ്യുന്ന എയര്‍ഇന്ത്യാ പൈലറ്റുമാരുടെ അസോസിയേഷന്‍ ഭാരവാഹികളുമായി ഇന്ന് കേന്ദ്ര സിവില്‍ വ്യോമയാനവകുപ്പ് മേലധികാരികള്‍ അനുരഞ്ജ ന ചര്‍ച്ച നടത്തുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക