Image

കെ. മാധവന്‍ സ്റ്റാര്‍ ആന്‍ഡ് ഡിസ്‌നി ഇന്ത്യയുടെ കണ്‍ട്രി ഹെഡ്

Published on 13 December, 2019
കെ. മാധവന്‍ സ്റ്റാര്‍ ആന്‍ഡ് ഡിസ്‌നി ഇന്ത്യയുടെ കണ്‍ട്രി ഹെഡ്
സ്റ്റാര്‍ ഇന്ത്യ സൗത്ത് മാനേജിംങ്ങ് ഡയറക്ടര്‍ കെ. മാധവനെ സ്റ്റാര്‍ ആന്റ് ഡിസ്‌നി ഇന്ത്യയുടെ കണ്‍ട്രി ഹെഡ് ആയി നിയമിച്ചു.

വിനോദം, സ്‌പോര്‍ട്‌സ്, ഡിജിറ്റല്‍, സ്റ്റുഡിയോസ് തുടങ്ങി മുഴുവന്‍ ബിസിനസ്സുകളുടെയും മേല്‍നോട്ടം ഇദ്ദേഹത്തിനായിരിക്കും. ഒരു ആഗോള മാധ്യമ സ്ഥാപനത്തിന്റെ ഇന്ത്യ നെറ്റ് വര്‍ക്കിന്റെഉന്നതപദവിയില്‍ എത്തുന്ന ആദ്യ മലയാളിയാണ് കെ. മാധവന്‍.

സ്റ്റാര്‍ പ്ലസ്, സ്റ്റാര്‍ ജല്‍സ, സ്റ്റാര്‍ ഭാരത്, ലൈഫ് ഓക്കേ, സ്റ്റാര്‍ സ്‌പോര്‍ട്‌സ് തുടങ്ങിയ സ്റ്റാര്‍ ഇന്ത്യയുടെ കീഴിലുള്ള നാഷണല്‍ ചാനലുകള്‍ക്കൊപ്പം പ്രാദേശിക ഭാഷ ചാനലുകളുടെ ചുമതലയുംകെ മാധവനാണ് .

ഏഷ്യാനെറ്റിനെ ഇന്ത്യയിലെ തന്നെ മുന്‍നിര ചാനലാക്കുന്നതിലും സ്റ്റാര്‍ ഇന്ത്യയ്ക്ക് കീഴിലുള്ള പ്രാദേശിക ഭാഷാചാനലുകളുടെ വളര്‍ച്ചയ്ക്കും നേതൃത്വം നല്‍കി.

ഏഷ്യാനെറ്റിനെ അമേരിക്ക, യൂറോപ്പ് , തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചത്കെ മാധവന്റെ ശ്രമഫലമായിട്ടായിരുന്നു. മിഡില്‍ ഈസ്റ്റ് മലയാളികള്‍ക്ക് വേണ്ടി ആദ്യമായി മിഡില്‍ ഈസ്റ്റ് ചാനല്‍തുടങ്ങിയതും ഇദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമാണ്.

നിലവില്‍ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംങ്ങ് ഫ്‌ണ്ടേഷന്റെ വൈസ് പ്രസിഡന്റും ഡയറക്ടര്‍ ബോര്‍ഡ് അംഗവും കൂടിയാണ് കെ. മാധവന്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക