Image

ഫെഡററിനു മാഡ്രിഡ് മാസ്റേഴ്സ് കിരീടം

Published on 13 May, 2012
ഫെഡററിനു മാഡ്രിഡ് മാസ്റേഴ്സ് കിരീടം
മാഡ്രിഡ്: മാഡ്രിഡ് മാസ്റേഴ്സ് ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡററിനു തകര്‍പ്പന്‍ ജയം. കലാശപ്പോരാട്ടത്തില്‍ ചെക്ക് റിപ്പബ്ളിക്കിന്റെ തോമസ് ബെര്‍ഡിച്ചിനെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയ ഫെഡറര്‍ കരിയറിലെ ഇരുപതാമത്തെ മാസ്റേഴ്സ് കിരീടം ഉയര്‍ത്തി. സ്കോര്‍: 3-6, 7-5, 7-5. ഇതോടെ, മാസ്റേഴ്സ് കിരീടവേട്ടയില്‍ റാഫേല്‍ നദാലും ഫെഡററും ഒപ്പത്തിനൊപ്പമെത്തി. മാഡ്രിഡ് മാസ്റേഴ്സ് കിരീടത്തോടൊപ്പം ഫെഡറര്‍ ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. നദാലിനെ മൂന്നാം സ്ഥാനത്തേയ്ക്കു പിന്തള്ളിയാണ് ഫെഡറര്‍ റാങ്കിംഗില്‍ കുതിപ്പ് നടത്തിയിരിക്കുന്നത്. സെമി ഫൈനലില്‍ സെര്‍ബിയയുടെ യാങ്കോ ടിപ്സെരവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെടുത്തിയാണ് സ്വിറ്റ്സര്‍ലന്‍ഡിന്റെ ഫെഡറര്‍ ഫൈനലില്‍ എത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക