Image

ഛത്തീസ്ഗഡില്‍ മാവോയിസ്റ് ആക്രമണം; ആറു സൈനികര്‍ കൊല്ലപ്പെട്ടു

Published on 13 May, 2012
ഛത്തീസ്ഗഡില്‍ മാവോയിസ്റ് ആക്രമണം; ആറു സൈനികര്‍ കൊല്ലപ്പെട്ടു
റായ്പൂര്‍: ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയില്‍ മാവോയിസ്റുകള്‍ നടത്തിയ ആക്രമണത്തില്‍ ആറു സൈനികര്‍ അടക്കം ഏഴു പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രിയാണ് സംഭവം. സിഐഎസ്എഫ് സേനയുടെ പട്രോളിംഗ് സംഘത്തിനു നേരെയാണ് ആക്രമണമുണ്ടായത്. മരിച്ചവരില്‍ ഒരാള്‍ സിവിലിയനാണെന്ന് അധികൃതര്‍ അറിയിച്ചു. മുപ്പതിലധികം വരുന്ന മാവോയിസ്റ് സംഘമാണ് സൈനിക വാഹനത്തിനു നേരെ ആക്രമണം നടത്തിയത്. സംഭവത്തിനു ശേഷം മാവോസംഘം വനത്തിലേയ്ക്കു രക്ഷപെട്ടതായാണ് റിപ്പോര്‍ട്ട്. സംഭവത്തേത്തുടര്‍ന്ന് സ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള സേനാംഗങ്ങള്‍ കനത്ത ജാഗ്രത പാലിക്കുകയാണ്. മാവോയിസ്റുകള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക